രാജ്യത്തിന്റെ സ്ഥിതി അതീവഗുരുതരം;24 മണിക്കൂറിനിടെ ഇരുപത്തിയാറായിരത്തിലധികം രോഗികള്‍

ദില്ലി: രാജ്യത്തിന്റെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് ഇരുപത്തിയാറായിരത്തിലധികം കൊവിഡ് രോഗികളാണ്. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവാണിത്. അതേസമയം രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം എട്ടുലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് വരെയുള്ള കണക്കനുസരിച്ച് എറ്റവും വലിയ പ്രതിദിന വര്‍ധനവാണ് ഇത്. മാത്രമല്ല ഒരു ദിവസം പുതിയ രോഗികളുടെ എണ്ണം ഇരുപത്തിഅയ്യായിരം കടക്കുന്നത് ഇതാദ്യമായാണ് എന്നത് ഗുരുതര സ്ഥിതി വെളിപ്പെടുത്തുന്നു. അതേസമയം തന്നെ കൊവിഡ് മരണങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 475 പേര്‍ കൂടിയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം എട്ട് ലക്ഷത്തോട് അടുക്കുകയാണ്.രാജ്യത്ത് 24 മണിക്കൂറിനിടെ ആകെ രോഗികളുടെ എണ്ണം 7,93,802 ആയി ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് ഇത് വരെ 21,604 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 2,76,685 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇത് വരെ 4,95,513 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് രോഗമുക്തി നിരക്ക് 62.42 ശതമാനമായി ഉയര്‍ന്നു.അതേസമയം തന്നെ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ തന്നെ നിയന്ത്രണങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ കടുപ്പിക്കുകയാണ്. ബിഹാറിലെ പട്‌നക്ക് പുറമെ ഉത്തര്‍പ്രദേശും ഇന്നു മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തേക്കാണ് ലോക്ഡൗണ്‍.

Loading...