കൊവിഡില്‍ വിറച്ച് രാജ്യം;രോഗബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്ക്,24 മണിക്കൂറില്‍ 500 മരണം

ദില്ലി:രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആശങ്ക ജനിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 500 മരണമാണ് രാജ്യത്ത് സംഭവിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം ഒന്‍പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ രാജ്യത്തെ ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 8,78,254 ആയി ഉയര്‍ന്നു. ഈ സ്ഥിതി തുടരുകയാണെങ്കില്‍ നാളെയോ മറ്റന്നാളോ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 9 ലക്ഷം കടക്കുകയും ചെയ്യും. രാജ്യത്തെ ആകെ കൊവിഡ് മരണം 23,174 ആയി ഉയര്‍ന്നു. അതേസമയം ഇതുവരെ 5,53,470 പേരാണ് കൊവിഡ് മുക്തി നേടിയിരിക്കുന്നത്. നിലവില്‍ 3,01,609 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്.

Loading...