ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ ദിനംപ്രതിയുള്ള എണ്ണത്തിലും മരണത്തിലും വന്‍ വര്‍ധനവ്. ഇന്നലെ മാത്രം രോഗം ബാധിച്ചു മരിച്ചത് 582പേര്. 29, 429 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 9, 36, 181 ആയി. പത്തോളം സംസ്ഥാനങ്ങള്‍ ഹോട് സ്പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കി. നാളെ മുതല്‍ ബീഹാര്‍ രണ്ടാഴ്ച്ചതേയ്ക്ക് സമ്പൂര്‍ണമായി അടച്ചിടും. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി സംസ്ഥാനങ്ങള്‍ക്ക് പുറമെ രോഗം വലിയ രീതിയില്‍ വ്യാപിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കൂടുന്നു.
ബീഹാര്‍, ആന്ധ്രാ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ദിനം പ്രതിയുള്ള രോഗിനിരക്ക് 1500 മുതല്‍ 2500 വരെയാണ്. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, ആസാം, പശ്ചിമ ബംഗാള്‍, അരുണച്ചല് പ്രദേശ്, മേഘലയ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഹോട് സ്പോട്ടുകള്‍ തരം തിരിച്ചു ലോക്ക്ഡൗണ്‍ നടപ്പിലാക്കി. 1500 ലേറെ രോഗികള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയുന്ന ബീഹാര്‍ നാളെ മുതല്‍ 31ആം തിയതി വരെ അടച്ചിടും. സംസ്ഥാന ആഭ്യന്തര വകുപ്പ് പുതിയ മാര്‍ഗനിര്‍ദേശം പുറത്തു ഇറക്കി. മധ്യ പ്രദേശില്‍ മത ചടങ്ങുകള്‍ക്ക് നിയന്ത്രണം.
അഞ്ചു പേര് മാത്രമേ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 9, 36, 181ആയി ഉയര്‍ന്നു. ഇതില്‍ 86 ശതമാനം രോഗികളും പത്തു സംസ്ഥാങ്ങളില്‍ നിന്നാണ് എന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, തമിഴ് നാട് എന്നീ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് 50 ശതമാനം രോഗികള്‍. ഇന്നലെ മാത്രം 35 സംസ്ഥാനങ്ങളില്‍ നിന്നായി 29, 429 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യമായാണ് ഇത്രയേറെ വര്‍ധനവ്. 582 പേര് മരിച്ചു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 25, 309 ആയി.