ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു; ഇന്നലെ മാത്രം മരിച്ചത് 768

ദില്ലി:രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. ആകെ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ചികിത്സയിൽ കഴിയുന്നവർ 5, 09447 ആയി. 768 പേർ ഇന്നലെ മാത്രം മരിച്ചു. ആകെ മരണ സംഖ്യ 34, 193 ലെത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടക, ആന്ധ്രാ പ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽ കോവിഡ് രൂക്ഷമായി തുടരുന്നു. ആന്ധ്രാപ്രദേശിൽ പ്രതിദിന രോഗികളുടെ എണ്ണം 7948 ആയി.

കഴിഞ്ഞ ഏഴ് ദിവസമായി അമ്പതിനായിരത്തിനടുത്താണ് പ്രതിദിന വര്‍ധന. 768 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇത് വരെ 34,193 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.

Loading...

രോഗമുക്തി നിരക്ക് ഇപ്പോഴും 60 ശതമാനത്തിന് മുകളിലാണെന്നാണ് ആശ്വാസകരമായ വാര്‍ത്ത. ഇതുവരെ 9,88,029 പേര്‍ കൊവിഡ് മുക്തരായി. നിലവില്‍ 50,9447 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രോഗ ബാധ കുറയുമ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസിന്റെ, 34 ശതമാനം തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.