രാജ്യത്തു ആദ്യമായി പ്രതിദിന കോവിഡ് രോഗികള്‍ അരലക്ഷം കടന്നു,ആശങ്കയോടെ രാജ്യം

ദില്ലി:രാജ്യത്തു ആദ്യമായി പ്രതിദിന കോവിഡ് രോഗികൾ അരലക്ഷം കടന്നു. 52, 122 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 15, 83, 792 ആയി ഉയർന്നു. ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ള സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി. 24 മണിക്കൂറിനുള്ളിൽ 10, 093 രോഗികൾ. അതേ സമയം മോസ്കൊയിലെ മൈക്രോബൈയോളജി വിഭാഗം വികസിപ്പിച്ച കോവിഡ് വാക്സിന് ഓഗസ്റ്റ് 12ന് നിബന്ധനകളോടെ അനുമതി നൽകാൻ റഷ്യ തീരുമാനിച്ചു.

മോസ്കൊയിലെ ഗമേലയ പകർച്ചവ്യാധി റിസേർച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മൈക്രോബൈയോളജി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനാണ് ഓഗസ്റ്റ് 12അം തിയതിയോടെ റഷ്യ രെജിസ്ട്രേഷൻ അനുമതി നൽകുന്നത്.മരുന്ന് പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ വിജയിച്ച വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചിട്ടേ ഉള്ളു.വലിയ ജനസമൂഹത്തിൽ മരുന്ന് നൽകി പരീക്ഷണം നടത്തേണ്ട മൂന്നാം ഘട്ടം പൂർത്തിയാകാൻ മാസങ്ങൾ എടുക്കും.അതിനാൽ നിബന്ധനകളോടെയാണ് മരുന്ന് രെജിസ്ട്രേഷന് അനുമതി നൽകുന്നത് എന്ന് ന്യൂയോർക്ക് ആസ്ഥാനമായ മാധ്യമമായ ബ്ലൂബെർഗ് റിപ്പോർട്ട്‌ ചെയുന്നു. സെപ്റ്റംബർ മാസത്തോടെ വാക്സിന്റെ വ്യാവസായിക നിർമാണം ആരംഭിക്കും.

Loading...

പക്ഷെ മൂന്നാം ഘട്ട പരീക്ഷണ ഫലം ലഭിച്ച ശേഷമാകും വിപണിയിൽ എത്തിക്കുകയെന്നാണ് റഷ്യയിൻ അധികൃതർ അറിയിക്കുന്നത്. അതേ സമയം ഇന്ത്യയിൽ ആദ്യ കോവിഡ് രോഗി റിപ്പോർട്ട്‌ ചെയ്തിട്ട് ആറു മാസം പൂർത്തിയായി. ആദ്യമായി പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടന്നു. 52, 122 പേരിൽ പുതിയതായി രോഗം കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 15, 83, 792 ആയി. ഇതിൽ 10, 20582 പേർ രോഗവിമുക്തി നേടി. ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ള സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറി. ബുധനാഴ്ച മാത്രം 10, 093 പേരിൽ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ 9211 പുതിയ രോഗികൾ. 298 പേർ മരിച്ചു. ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തു ലോക്ക് ഡൗൺ തുടരും. ത്രിപുരയിൽ ലോക്ക് ഡൗൺ ഓഗസ്റ്റ് 4 വരെ നീട്ടാൻ സർക്കാർ തീരുമാനിച്ചു. രാജ്യത്തെ രോഗികളുടെ ക്ലിനിക്കൽ രജിസ്ട്രി ഉണ്ടാക്കാൻ ഐ. സി. എം. ആർ തീരുമാനിച്ചു.