രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു, 24 മണിക്കൂറിനിടെ 853 മരണവും

ദില്ലി: ആശങ്കയുടെ കണക്കുകളാണ് രാജ്യത്ത് ഇന്ന്. ദിനംപ്രതി ഭീകരമായ ആശങ്കാജനകമായ രീതിയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അരലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍്ട്ട് ചെയ്തിരുന്നു. സമാനമായ അവസ്ഥയിലൂടെയാണ് ഇപ്പോളും രാജ്യം കടന്ന് പോകുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. പ്രതിദിന കണക്ക് ഇന്നും അരലക്ഷം കടന്നിരിക്കുന്നു.

24 മണിക്കൂറിനിടെ 54,735 പേര്‍ക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം ഇതുവരെ 17,50,723 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.ഒപ്പം 24 മണിക്കൂറിനിടെ 853 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങള്‍ 37,364 ആയി ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. 64.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 11, 45, 629 രോഗമുക്തരായി.അതേസമയം ഇപ്പോഴും മഹാരാഷ്ട്രയിലും ആന്ധ്രയിലും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്.

Loading...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 9,601കേസുകളും 322 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആന്ധ്രയില്‍ 9,276 പേര്‍ ഇന്നലെ മാത്രം രോഗബാധിതരായി. തമിഴ്‌നാട്ടില്‍ 5,879 പേര്‍ക്കും കര്‍ണാടകയില്‍ 5172 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗാളില്‍ 2,589 പേരും ഡല്‍ഹിയില്‍ 1,118 പേരും ഇന്നലെ രോഗബാധിതരായി.