രാജ്യത്തിന്റെ ആശങ്ക ഉയരുന്നു, 24 മണിക്കൂറില്‍ അന്‍പത്തി രണ്ടായിരത്തിലധികം രോഗികള്‍,ആകെ രോഗികള്‍ 18 ലക്ഷം കവിഞ്ഞു

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതര്‍ 18 ലക്ഷം കവിഞ്ഞു. 52972 പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു.
കോവിഡ് ബാധിതനായ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരിയപ്പയുടെ മകള്‍ക്കും കോവിഡ്. മുഖ്യമന്ത്രിയുമായി 3 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആരോഗ്യനിലയില്‍ പ്രശനമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഐ. സി. എം. ആര്‍ നടത്തുന്ന ആന്റിജന്‍ റാപിഡ് പരിശോധന രാജ്യത്ത് രണ്ട് കോടി കവിഞ്ഞു.

പ്രതിദിനം ശരാശരി നാലു ലക്ഷം പേരിലാണ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധന ഫലപ്രകാരം 52972 പേരില്‍ രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷം കവിഞ്ഞു 1803696 ആയി.ഞായറാഴ്ച 771 പേര് മരിച്ചു. ഇത് വരെ 38135 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. 579357 രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. രോഗം സ്ഥിരീകരിച്ചു ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയ വരെ നിരീക്ഷണത്തിലാക്കി. കേന്ദ്ര മന്ത്രി ബാബുല്‍ സുപ്രീയ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.

Loading...

ബുധനാഴ്ച കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രിയുമായി അമിത് ഷാ അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയെന്ന് വാര്‍ത്തകളോട് പ്രധാന മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചില്ല. എന്നാല്‍ ഓഗസ്റ്റ് 5ന് നടക്കുന്ന രാമക്ഷേത്ര ഭൂമി പൂജയ്ക്ക് പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി. എസ്. യെഡിയൂരിയപ്പയുടെ മകള്‍ക്കും കോവിഡ്. മറ്റു കുടുംബാഗങ്ങളെ പരിശോധനകള്‍ക്ക് ശേഷം നിരീക്ഷണത്തിലാക്കി. മുഖ്യമന്ത്രിയുമായി മൂന്ന് ദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരിലും പരിശോധന നടത്തുമെന്ന് കര്‍ണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.