രാജ്യത്തെ കൊവിഡ് ആശങ്ക ഒഴിയുന്നില്ല, മരണം നാല്‍പതിനായിരം കവിഞ്ഞു,പ്രതിദിന രോഗികളും വര്‍ദ്ധിക്കുന്നു

ദില്ലി: രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. പ്രതിദിന രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ദിവസങ്ങളായി അരലക്ഷത്തിലധികം കൊവിഡ് രോഗികളാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 56,282 പേര്‍ക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. ഒറ്റദിവസം 904 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം നാല്‍പ്പതിനായിരം കടന്നിരിക്കുകയാണ്.

അതേസമയം രാജ്യത്ത് ഇതുവരെ 19,64,536 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇത് വരെ 40,699 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.മഹാരാഷ്ട്രയില്‍ 10,309, ആന്ധ്രയില്‍ 10,128, കര്‍ണാടകയില്‍ 5,619 എന്നിങ്ങനെയാണ് പ്രതിദിന രോഗികളുടെ എണ്ണം. തമിഴ്‌നാട്ടില്‍ 5,175 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ കൊവിഡ് ബാധിതരില്‍ 80% പത്തു സംസ്ഥാനങ്ങളില്‍ നിന്നാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍. കൊവിഡ് മരണങ്ങളില്‍ അന്‍പത് ശതമാനം ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Loading...