രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കവിഞ്ഞു, ഇന്നലെ മാത്രം മരിച്ചത് 871 പേര്‍

ദില്ലി: രാജ്യത്തെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 22, 68, 679 ആയി. പ്രതിദിന രോഗികളുടെ എണ്ണം 53601 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 871 പേര്‍ മരിച്ചു.871 പേര്‍ ഇന്നലെ മാത്രം മരിച്ചു. 69.80 ശതമാനം പേര്‍ രോഗവിമുക്തി നേടി 28.21 ശതമാനം പേര്‍ ചികിത്സയില്‍ തുടരുന്നു. ആന്ധ്രാ പ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട, പഞ്ചാബ്, ബീഹാര്‍, ഗുജറാത്ത്, തെലങ്കാന, ഉത്തര്‍ പ്രദേശ് എന്നീ 10 സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ 10 ശതമാനം പേര്‍ ഉള്ളത്. കോവിഡിന് എതിരായ ആദ്യ പ്രതിരോധ വാക്‌സിന് റഷ്യ നാളെ രജിസ്ട്രേഷന്‍ നല്‍കും. മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കാതെയാണ് വാക്‌സിന്‍ റഷ്യ വിപണിയില്‍ എത്തിക്കുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധര്‍ വിമര്‍ശിക്കുന്നു. മരുന്ന് ഫലിച്ചില്ലെങ്കില്‍ രോഗ തീവ്രത കൂടാമെന്നും സംശയിക്കപ്പെടുന്നു.

അതേസമയം പോണ്ടിച്ചേരിയിലെ മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്ക് കോവിഡ്. കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തലച്ചോറിലെ ശസ്ത്രക്രിയ ഇന്നലെ രാത്രി പൂര്‍ത്തിയായി. വെന്റിലേറ്ററുടെ സഹായത്തോടെ ചികിത്സ തുടരുന്നു. മന്ത്രിസഭയിലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമിയാണ് അറിയിച്ചത്. മന്ത്രിമാരായ കമലകണ്ണന്‍, കന്ദസ്വാമി എന്നിവര്‍ക്കാണ് രോഗം. ഇവരെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. 7 ദിവസത്തിനുള്ളില്‍ മന്ത്രിമാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് സ്ഥിരീകരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ തലച്ചോറിലെ ശസ്ത്രക്രിയ പൂര്‍ത്തിയായി, വെന്റിലേറ്ററുടെ സഹായത്തോടെ ചികിത്സ തുടരുന്നു. ശാസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പ്രണബ് മുഖര്‍ജിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Loading...