രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 23 ലക്ഷം കവിഞ്ഞു, ഒറ്റ ദിവസം മരണം 834

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23, 29, 639 ആയി.ഓഗസ്‌റ് മാസമാരംഭിക്കുമ്പോള്‍ രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 17 ലക്ഷം. പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ രോഗ ബാധിതര്‍ 23, 29, 639 ആയി.11 ദിവസത്തിനുള്ളില്‍ ആറേകാല്‍ ലക്ഷം പേരില്‍ രോഗം ബാധിച്ചു. പ്രതിദിനം 60000 ത്തിന് മുകളില്‍ രോഗികള്‍ ഉണ്ടാകുന്നതാണ് ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമാകാന്‍ കാരണം. ഇന്നലെ മാത്രം 60963 പേരില്‍ രോഗം സ്ഥിരീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് തൊട്ട് മുന്‍പിലുള്ള ബ്രസീലില്‍ മുപ്പത് ലക്ഷം രോഗികള്‍ ഉണ്ട്.

നിലവിലെ വ്യാപന രീതി തുടര്‍ന്നാല്‍ ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യ ബ്രസീലിനെ മറികടക്കും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മഹാരാഷ്ട്രയില്‍ കോവിഡ് മരണം കൂടുതലാണ്. ചൊവ്വാഴ്ച മാത്രം 256 പേര്‍ മരിച്ചു. 24 മണിക്കൂറിനുളില്‍ ഇന്ത്യയില്‍ മരിച്ചതാകട്ടെ 834 പേര്‍.11, 088 പേരിലാണ് മഹാരാഷ്ട്രയില്‍ ഒറ്റ ദിവസത്തിനുള്ളില്‍ രോഗം കണ്ടെത്തിയത്. ആന്ധ്രാ പ്രദേശില്‍ പ്രതി ദിന രോഗികളുടെ എണ്ണവും പതിനായിരമായി തുടരുന്നു. റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ കണ്ടു പിടിച്ചത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പരിശോധിക്കുന്നു. ഇതിനായി രൂപീകരിച്ച വിദഗ്ത സമിതി കോവിഡ് പ്രതിരോധ വാക്‌സിന്‍ വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കും.

Loading...