രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ റെക്കോര്‍ഡ് വര്‍ദ്ധനവിലേക്ക്, ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്തത് 66,999 രോഗികള്‍

ദില്ലി; രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 66,999 പേര്‍ക്ക് ഒറ്റദിവസത്തിനുള്ളില്‍ രോഗം ബാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം 23,96,638 ആയി. ഡിസംബറിന് മുന്‍പ് തന്നെ ഇന്ത്യക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ അതാവശ്യമാണെന്ന് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റിറ്റിയുട്ട് സിഇഒ പറഞ്ഞു. ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ മരുന്നിന്റെ നിര്‍മാണ പങ്കാളികളാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. ആശങ്ക ഉയര്‍ത്തി രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം 66, 999 ആയി. ഇതാദ്യമായാണ് ഒറ്റ ദിവസത്തിനുള്ളില്‍ ഇത്ര അധികം പേര്‍ക്ക് രോഗം ബാധിക്കുന്നത്.

ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 23, 96638 ആയി. 16, 95, 982 പേര്‍ സുഖം പ്രാപിച്ചു. 6, 53, 622 പേര്‍ ചികിത്സയില്‍ തുടരുന്നു. പ്രതി ദിന രോഗികളുടെ എണ്ണം കുറയാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നു.കര്‍ണാടകയില്‍ ആദ്യമായി രോഗികളുടെ എണ്ണം പ്രതിദിനം 7034 ആയി ഉയര്‍ന്നു. ഉത്തര്‍ പ്രദേശിലും, ബിഹാറിലും പുതിയ രോഗികളുടെ എണ്ണം അയ്യായ്യിരം തൊടുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ അവസാനത്തോടെയെങ്കിലും ഇന്ത്യക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ അത്യാവശ്യമാണ് എന്ന് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല പറഞ്ഞു.

Loading...

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ നിര്‍മാണ പങ്കാളികളാണ് സിറം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ മരുന്ന് പരീക്ഷണം അവസാന ഘട്ടത്തിലാണ്. റഷ്യ വികസിപ്പിച്ച മരുന്നിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം മാത്രം വാങ്ങിയാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സംഘം തീരുമാനിച്ചു. കോവിഡ് മരുന്നുകളെക്കുറിച്ചു പഠിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ദ്ധരുടെ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം നീതി അയോഗ് അംഗം വി. കെ. പോളിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ സമിതി യോഗം ചേര്‍ന്നിരുന്നു.