രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; കൂടുതല്‍ രോഗികള്‍ മഹാരാഷ്ട്രയില്‍

ദില്ലി: രാജ്യത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള ആദ്യ 10 ജില്ലകളില്‍ ഏഴ് ജില്ലകള്‍ മഹാരാഷ്ട്രയിലും,ബാക്കി കര്‍ണാടക, ഛത്തീസ്ഗട്ട് ,ദില്ലി എന്നിവിടങ്ങളില്‍ നിന്നാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. രാജ്യത്തെ ആക്റ്റീവ് കേസുകളില്‍ 58 ശതമാനവും മഹാരാഷ്ട്രയിലാണ്.മൊത്തം മരണങ്ങളില്‍ 34%വും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.പഞ്ചാബിലും ഛത്തീസ്ഗഡിലും മരണസംഖ്യ റിപ്പോര്‍ട്ട് ചെയ്യുന്നത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നുണ്ടെന്നും.

ഒരു ചെറിയ സംസ്ഥാനമായിരുന്നിട്ടും, മൊത്തം കേസുകളില്‍ 6% ഉം, രാജ്യത്തെ മൊത്തം മരണത്തിന്റെ 3% വുമാണ് ഛത്തീസ്ഗഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.ടെസ്റ്റുകളുടെ എണ്ണം 70%ത്തിലേക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്നും രാജേഷ് ഭൂഷന്‍ പറഞ്ഞു.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96982 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 50143 പേര്‍ രോഗമുക്തരായപ്പോള്‍ 446 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേ സമയം കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദില്ലിയില്‍ ഏപ്രില്‍ 30 വരെ രാത്രി 10 മുതല്‍ രാവിലെ 5 വരെ ‘രാത്രി കര്‍ഫ്യൂ’ ഏര്‍പ്പെടുത്തി.

Loading...