രാജ്യത്തിന്റെ ആശങ്ക ഉയരുന്നു;മഹാരാഷ്ട്രയില്‍ മാത്രം രോഗികളുടെ എണ്ണം 40,000 ത്തോടടുക്കുന്നു

ദില്ലി: തുടര്‍ച്ചയായി രണ്ടാം ദിവസവും രാജ്യത്തു കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 5000 കടന്നു. 132 പേര്‍ കൂടി രോഗം ബാധിച്ചു മരിച്ചു.മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുള്ളത്. രണ്ടു മാസത്തിനിടെ കോവിഡ് പരിശോധനയില്‍ 1000 മടങ്ങു വര്‍ദ്ധനവ് വരുത്തിയെന്ന് ഐ സി എം ആര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,609 പോസിറ്റീവ് കേസുകളാണ് രാജ്യത്തു റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ കോവിഡ് ബാധിച്ചു ചികിത്സയില്‍ തുടരുന്നവരുടെ എണ്ണം 63624 ആയി.

തുടര്‍ച്ചയായ മൂന്നാംദിവസമാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം അയ്യായിരത്തിനുമുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3435 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 39297 ആയി.തുടര്‍ച്ചയായി അഞ്ചു ദിവസങ്ങളിലും സംസ്ഥാനത്ത് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മൂന്നിലൊന്നും മഹാരാഷ്ട്രയിലാണ്. രോഗം ബാധിച്ചു കഴിഞ്ഞ ദിവസം 64 പേര്‍ സംസ്ഥാനത്ത് മരിച്ചു. ഇതോടെ മരണസംഖ്യ 1390 ആയി ഉയര്‍ന്നു.കോവിഡ് വ്യാപനം തടയുന്നതില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പരാജയമാണെന്ന് ആരോപിച്ചു പ്രതിപക്ഷ പാര്‍ട്ടികള്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിക്കും.

Loading...

തമിഴ്നാട്ടില്‍ 743 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗബാധിതരുടെ എണ്ണം 13191 ആയി. ഗുജറാത്തില്‍ 12537 പേര്‍ക്ക് കോവിഡ് ബാധിച്ചു.ദില്ലിയില്‍ ആകെ രോഗ ബാധിതരുടെ എണ്ണം 11088 ആയി ഉയര്‍ന്നു. രണ്ടു മാസത്തിനിടെ 1000 മടങ്ങു കോവിഡ് പരിശോധനയാണ് ഇന്ത്യയില്‍ നടത്തുന്നതെന്നും, 2.5 പരിശോധനകള്‍ നടത്തിയെന്നും ഐ സി എം ആര്‍ അവകാശപെട്ടു.