മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരം;കര്‍ശന നിയന്ത്രണം തുടരും,പൊതുഗതാഗതത്തിന് വിലക്ക്,

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് മഹാരാഷ്ട്രയിലുള്ളത്. ദിനംപ്രതി രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്യുന്നുണ്ട്.അതേസമയം മഹാരാഷ്ട്രയില്‍ നിയന്ത്രണം കര്‍ശനമാക്കി മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. പൊതു ഗതാഗതത്തിനും വിലക്ക് ഉണ്ട്. കടകള്‍ തുറന്നു പ്രവര്‍ത്തിക്കാം. അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മത്സരങ്ങള്‍ നടത്താന്‍ അനുമതി നല്‍കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. അര്‍ധസൈനിക വിഭാഗത്തില്‍ കോവിഡ് ബാധിക്കുന്നത് തുടരുന്നു.

ആവശ്യം വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കാം.ടാക്‌സി, ഓട്ടോ റിക്ഷ അടക്കമുള്ളവക്ക് അനുമതി ഇല്ല.എന്നാല്‍ ഓണ്‍ലൈന്‍ സര്‍വീസുകള്‍ക് അനുമതി നല്‍കിയിട്ടുണ്ട്.ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ എല്ലാ വ്യപാരസ്ഥാനങ്ങള്‍ക്കും ഇളവ് നല്‍കി ജമ്മുകാശ്മീരില്‍ മാര്‍ഗ നിര്‍ദ്ദേശ രേഖ പുറത്തിറക്കി. എന്നാല്‍ റെഡ് സോണുകളില്‍ ഒരിളവും അനുവദിച്ചിട്ടില്ല ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ദില്ലിയില്‍ തിരക്ക് വര്‍ധിച്ചു. കടകള്‍ തുറന്നതോടെ പൊതു ഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് വര്‍ധിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് തുടരനാണ് സാധ്യത.28 സി ആര്‍ പി എഫ് ജവാന്മാര്‍ക്കും, 3ബി എസ് എഫ് ജവാന്മാര്‍ക്കും കോവിഡ് പുതിയതായി സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിച്ച സി ആര്‍ പി എഫ് ജവാന്മാരുടെ എണ്ണം 295 ആയി.

Loading...

കുടിയേറ്റ തൊഴിലാളികള്‍ക്കായുള്ള ശ്രമിക് ട്രെയിനുകളുടെ ബുക്കിങ് റെയില്‍വേ ഏറ്റെടുത്തു.കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചര്‍ച്ച ചെയ്താകും ഇനി യാത്രകള്‍ തീരുമാനിക്കുക.നോഡല്‍ ഓഫീസര്‍മാര്‍ വഴി സംസ്ഥാനങ്ങള്‍ക്കു യാത്രകള്‍ തീരുമാനിക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു, കാണികള്‍ ഇല്ലാതെ മത്സരം നടത്താന്‍ അനുമതി നല്‍കാമെന്നു കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി.ഇതോടെ ഐ പി എല്‍ മത്സരങ്ങള്‍ നടത്താന്‍ ഉള്ള വഴി തെളിയുകയാണ്. 24 മണിക്കൂറിനിടെ 2350 പേര്‍ക്ക് കോവിഡ് ഭേദമായി. ഇതോടെ രാജ്യത്തു രോഗം ഭേദമായവരുടെ നിരക്ക് 38.73% ആയതായി കേന്ദ്രം ആരോഗ്യ മന്ത്രാലയം അറിയിച്ചു.