മഹാഭീതിയില്‍ മഹാരാഷ്ട്ര, ഇതുവരെ രോഗം ബാധിച്ചത് ഒരുലക്ഷത്തിലധികം പേര്‍ക്ക്

മുംബൈ: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തോടടുക്കുമ്പോള്‍ ഭൂരിഭാഗം കൊവിഡ് രോഗികളുമുള്ളത് മഹാരാഷ്ട്രയിലാണ്. മരണസംഖ്യയും ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയില്‍ തന്നെയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് മാത്രം 3493 പേര്‍ക്കാണ് രോഗം സഥിരീകരിച്ചത്. അതേസമയം പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു.പ്രധാനമന്ത്രി ഇത് ആദ്യമായി ആണ് രണ്ടു ദിവസം നീണ്ടു നിൽക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുന്നത്.

ജൂൺ 16, 17 തീയതികളിൽ വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗത്തിൽ എല്ലാ മുഖ്യമന്ത്രിമാർക്കും സംസാരിക്കാൻ സമയം ലഭിച്ചേക്കും. 5 ആം ഘട്ട ലോക്ക് ഡൗണിൽ ഇളവുകൾ അനുവദിച്ചതോടെ രാജ്യത്തു രോഗ ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുകയാണ്. ഈ സാഹചര്യത്തിൽ ഇളവുകൾ പുനഃ പരിശോധിക്കണം എന്ന ആവശ്യവുമായി പല സംസ്ഥാനങ്ങൾക്കും രംഗത്ത് എത്തിയിരുന്നു.ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളിലെ കുറവും യോഗത്തിൽ ചർച്ചയായേക്കും.അതെ സമയം മഹാരാഷ്ട്രയിലെ കോവിഡ് ബാധിതർ ഒരു ലക്ഷം കടന്നു.ആകെ കോവിഡ് കോസുകൾ 1.01,141 ആയി ഉയർന്നു.127 പേരാണ് ഇന്ന് മരിച്ചത്.

Loading...

ആകെ മരണസംഖ്യ ആയി. തമിഴ്നാട്ടിൽ വെള്ളിയാഴ്ച 1982 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസം റിപ്പോർട്ടു ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന കേസുകളുടെ എണ്ണമാണിത്.സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 40,698 ആയി. 367 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചതു . രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ചെന്നൈയിൽ മാത്രം 27,428 കോവിഡ് ബാധിതരാണുള്ളത്.