തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു;ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 805 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇന്ന് പുതുതായി 805 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല ഏഴ് പേര്‍ കൂടി കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തു.ഇതോടെ തമിഴ്‌നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 118 ആയി ഉയര്‍ന്നു. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ച 805 പേരില്‍ 93 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

ചെന്നൈയില്‍ മാത്രം 549 പേര്‍ക്കാണ് ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,082 ആയിക്കഴിഞ്ഞു. 407 പേര്‍ക്കാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. കഴിഞ്ഞ ദിവസം 8 പേര്‍ സംസ്ഥനത്ത് കൊവിഡ് മൂലം മരണപ്പെടുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്.

Loading...

അതേസമയം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,38,845 ആയി. 4021 പേരാണ് രോ​ഗം ബാധിച്ച് ഇതുവരെ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6977 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കൂടിയ പ്രതിദിന കണക്കാണിത്. മഹാരാഷ്ട്ര, തമിഴ്നാട്, ​ഗുജറാത്ത്, ദില്ലി എന്നിവിടങ്ങളിലാണ് രോ​ഗബാധിതരുടെ എണ്ണം ഏറ്റവുമധികമുള്ളത്.

ഗുജറാത്തിൽ 405 പേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. 14468 പേരാണ് സംസ്ഥാനത്ത് രോ​ഗബാധിതരായുള്ളത്. 24 മണിക്കൂറിനുള്ളിൽ 30 പേർ രോ​ഗം ബാധിച്ച് മരിച്ചു. ആകെ മരണസംഖ്യ 888 ആയി. രോ​ഗികളുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നു. ഇതുവരെ 52,667 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 2,436 പുതിയ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 60 പേരാണ് രോ​ഗം ബാധിച്ച് ഇന്ന് മരിച്ചത്. ഇതോടെ ആകെ മരണം 1,695 ആയി. 1186 പേർക്ക് ഇന്ന് രോഗം ദേദമായി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 15786 ആണ്.