തിരുവനന്തപുരത്തെ കൊവിഡ് രോഗികള്‍ 2000 കടന്നു;നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

തിരുവനന്തപുരം: ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ളത് 2062 പേരാണ്. മെഡിക്കല്‍ കോളേജിലെ നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പോസിറ്റീവായിട്ടുണ്ട്. നിലവില്‍ 10 ക്ലസ്റ്ററുകളാണ് തിരുവനന്തപുരം ജില്ലയിലുള്ളത്.അതേസമയം സമ്പര്‍ക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് തിരുവനന്തപുരം ജില്ല.

ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 2062 ആയിരിക്കുകയാണ്. ആകെ 12 ക്ലസ്റ്ററുകളാണ് നിലവില്‍ ജില്ലിയിലുള്ളത്. നിലവില്‍ 92 ആരോഗ്യ പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 150 ജീവനക്കാരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത് .നിരവധി പോലീസുകാര്‍ക്കും ഒരു മാധ്യമപ്രവര്‍ത്തകനും പോസിറ്റീവായത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

Loading...

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് രാമചന്ദ്രാസും പോത്തീസും നഗരസഭ അടപ്പിച്ചിരുന്നു. കണ്ടെയിന്‍മെന്റ് സോണുകളും രോഗം പടരാന്‍ സാധ്യതയുള്ള സ്ഥലങ്ങളും നഗരസഭയുടെ നേതൃത്വത്തില്‍ അണു നശീകരണം നടത്തുന്നുണ്ട്. ക്ലസ്റ്ററുകളിലെ പരിശോധനകളും വര്‍ധിപ്പിച്ചിട്ടുണ്ട് . നഗരപരിധിയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമായതിനെ തുടര്‍ന്നാണ് ലോക്ക് ഡൗണ്‍ ഈ മാസം 28 വരെ നീട്ടിയത്.