ലോകത്തെ കൊവിഡ് ബാധിതര്‍ ഒരു കോടി 28 ലക്ഷത്തിലധികം,അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടിയിലധികം കവിഞ്ഞിരിക്കുകയാണ്. ലോകത്ത് ഇതുവരെ 12,841,506 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതോടൊപ്പം തന്നെ മരണസംഖ്യയും കുത്തനെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോകത്ത് ഇതുവരെ കൊവിഡ് ബാധിച്ച് ഉണ്ടായ മരണസംഖ്യ 5,67,628 ആയി ഉയര്‍ന്നിരിക്കുകയാണ്.

അതോടൊപ്പം തന്നെ രോഗമുക്തി നേടിയവരുടെ എണ്ണം 7,478,129 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ലോകത്ത് രണ്ട് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.അതേസമയം ഇപ്പോള്‍ അമേരിക്കയിലും ബ്രസീലിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. ഇന്നലെമാത്രം അമേരിക്കയില്‍ 59,000ത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,355,646 ആയി ഉയരുകയും ചെയ്തു. മരണസംഖ്യ 137,403 ആയി. 1,490,446 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

Loading...

അതേസമയം ബ്രസീലില്‍ 945 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 71,492 ആയി.1,840,812 പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1,213,512 രോഗമുക്തരായി. ഇത് അഞ്ചാം തവണയാണ് 24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം രോഗികള്‍ ലോകത്ത് ഉണ്ടാകുന്നത്ംഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. അകെ കൊവിഡ് ബാധിതരുടെ എണ്ണം 850,358 ആയി ഉയര്‍ന്നു. 22,687 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 536,231പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം നല്‍കുന്നു.