രാജ്യത്ത് ഒറ്റദിവസം റിപ്പോര്‍ട്ട് ചെയ്തത് 52,509 കൊവിഡ് രോഗികള്‍,ആകെ രോഗബാധിതര്‍ 19 ലക്ഷം കടന്നു

ദില്ലി:രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പത്തൊൻമ്പത് ലക്ഷമായി. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1908254 പേർക്ക് ഇത് വരെ കോവിഡ് ബാധിച്ചു. 52509 പേർക്ക് ഒറ്റ ദിവസത്തിനുള്ളിൽ രോഗം ബാധിച്ചു. 856 പേർ മരിച്ചു. ഇതോടെ ആകെ മരണം 39795 ആയി ഉയർന്നു. ഉത്തർ പ്രദേശിൽ രോഗികളുടെ എണ്ണം ഒരു ലക്ഷമായി. രാജ്യത്തു ഒരു ലക്ഷം രോഗികളാകുന്ന ആറാമത്തെ സംസ്ഥാനമാണ് ഉത്തർ പ്രദേശ്.

അതേസമയം കൊവിഡ് മരണങ്ങളില്‍ 50 ശതമാനവും ആറുപത് വയസ്സിനു മുകളില്‍ പ്രായമുള്ളവരിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 45 വയസ്സിനും 60 വയസ്സിനും ഇടയില്‍ രോഗികളായി മരിച്ചവര്‍ 37 ശതമാനമാണ്. എന്നാല്‍ മരണനിരക്ക് രാജ്യത്ത് 2.10 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ കൊവിഡ് പ്രതിരോധ മരുന്നിന്റെ രണ്ടാം പാദ പരീക്ഷണം തുടങ്ങിയതായി ഐസിഎംആര്‍ അറിയിച്ചു.

Loading...