കൊവിഡ് വാക്‌സിന്‍ എടുത്താലും ജാഗ്രത കൈവിടരുത്; കെ.കെ ശൈലജ

തിരുവനന്തപുരം: രാജ്യത്ത് ഇന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ എടുത്താലും ജാഗ്രത കൈവിടരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍.കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പിന് കേരളം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുത്തിവെയ്പ് എടുത്താലും ജാഗ്രത തുടരണം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക വേണ്ടെന്നും താരതമ്യേന പാര്‍ശ്വഫലങ്ങള്‍ കുറഞ്ഞ വാക്സിനാണ് കൊവിഷീല്‍ഡെന്നും മന്ത്രി പറഞ്ഞു.

വാക്സിന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കിയതിലെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അടുത്ത ഘട്ടത്തില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളം കൊവിഡ് മുക്തകമാകുമെന്ന് പ്രതീക്ഷിയ്ക്കുന്നുവെന്നും, വാക്സിന്‍ വലിയ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നുവെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ വാക്സിന്‍ കിട്ടിയാല്‍ ഏപ്രിലോടെ എല്ലാവര്‍ക്കും കുത്തിവെയ്പെടുക്കാന്‍ സാധിയ്ക്കുമെന്നും മന്ത്രി ഒരു മാധ്യമത്തോട് പറഞ്ഞു.

Loading...