ലോകത്തിലെ ഏറ്റവും വലിയ കോവിഡ് പ്രതിരോധ യജ്ഞത്തിന് രാജ്യത്ത് തുടക്കമായി.പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് ഉല്‍ഘാടനം ചെയ്തു. കുറഞ്ഞ സമയത്തിനുള്ളില്‍ 2 തദ്ദേശീയ വാക്സിനുകള്‍ നിര്മ്മിക്കാനായയത് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയുടെ മികവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.രാജ്യത്തെ 3006 വാക്സിനേഷന് സെന്ററുകളിലാണ് വാക്സിന് കുത്തിവെയ്പ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴിയാണ് വാക്സിനേഷന് യജ്ഞത്തിന് തുടക്കം കുറിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ വാക്സിന് നിര്‍മ്മാതാക്കളായി ഇന്ത്യ മാറുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.കുറഞ്ഞ സമയത്തിനുള്ളില്‍ 2 തദ്ദേശീയ വാക്സിനുകള്‍ നിര്‍മ്മിക്കാനായത് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലയുടെ മികവാണ്. വാക്സിനേഷന് ആരംഭിച്ചാലും നിയന്ത്രണങ്ങള്‍ തുടരണമെന്നും നിര്‍ദേശിച്ച പ്രധാനമന്ത്രി ആദ്യ ഡോസ് വാക്സിന് എടുക്കുന്നവര്‍ രണ്ടാം ഡോസ് എടുക്കാന്‍ മറക്കാറുതെന്നും ഓര്‍മിപ്പിച്ചു. ദില്ലി എയിംസില്‍ ആരോഗ്യമന്ത്രി ഹര്ഷാവര്ദ്ധന്റെ സാനിധ്യത്തിലായിരുന്നു വാക്സിന് കുത്തിവെയ്പ്പ്. ഉദ്ഘാടനത്തിന് പിന്നാലെ എയിംസില്‍ ശുചീകരണ പ്രവര്ത്തകന് ആദ്യ വാക്സിന് നല്കി.