ഇന്ത്യയ്ക്ക് ആശ്വസിക്കാമോ, വാക്‌സിന്റെ പരീക്ഷണം ഓഗസ്റ്റ് 15 ന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി:ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം ഓഗസ്റ്റ് 15ന് മുൻപ് പൂർത്തിയാക്കണമെന്ന ഐ. സി. എം. ആർ നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. മനുഷ്യരിൽ പരീക്ഷണം പൂർത്തിയാക്കാൻ ഒന്നേകാൽ വർഷമെങ്കിലും വേണമെന്ന് വാക്‌സിൻ നിമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണം വേഗത്തിലാക്കാൻ ആവിശ്യപെട്ടതിലൂടെ ഐ. സി. എം .ആറിന്റെ വിശ്വാസ്യത തകർന്നുവെന്ന് വിദഗ്ദ്ധർ. കോവിഡിനെതിരെ വാക്സിൻ വികസിപ്പിച്ചെടുക്കാൻ മൂന്ന് ശ്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പൂനയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ട്, യുകെ ഓക്സ്ഫോർഡ് സർവകലാശാലയുമായി ചേർന്നും, ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്നിവരും സംയുകതമായിട്ടും സൈഡസ് കാഡില അഹമ്മദാബാദ് തനിച്ചും നടത്തുന്ന സംരംഭങ്ങളാണിവ. ഇതിൽ ഭാരത് ബയോടെക് മനുഷ്യറിലെ പരീക്ഷണത്തിലേയ്ക്ക് കടന്നു.

പൂർത്തിയാക്കാൻ ഒന്നര വർഷമെങ്കിലും എടുക്കും. ഈ പരീക്ഷണങ്ങൾ 42 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ആവിശ്യപ്പെട്ട ഐ. സി. എം. ആർന്റെ വിശ്വാസ്യത തകർന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നു. വാക്സിൻ ഫലപ്രദമാണോയൊന്നും ഉറപ്പാക്കാൻ അതിവേഗം നടപ്പിലാക്കുന്ന ക്ലിനിക്കൽ പരീക്ഷണത്തിൽ കഴിയില്ല. വലിയൊരു ജന സമൂഹത്തിന് നൽകുന്നതിന് മുൻപ് എല്ലാ തരത്തിലും വാക്സിൻ ഫലപ്രദമാണെന്നും സുരക്ഷിതമാണെന്നും ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുൻ സെക്രട്ടറി കെ. സുജാത റാവു പ്രതികരിച്ചു. പ്രതിഷേധം ശക്തമായതോടെ നടപടി ക്രമങ്ങൾ ഒഴിവാക്കാൻ ആവിശ്യപെട്ടില്ലെന്ന് വിശദീകരണവുമായി ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ചു രംഗത് എത്തിയെങ്കിലും പ്രതിഷേധം കുറയുന്നില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ദ്ധർക്കും ഐ. സി. എം. ആർ നീക്കത്തിൽ പ്രതിഷേധം ഉണ്ട്.

Loading...

വാക്സിൻ ഗവേഷണത്തിനുള്ള പദ്ധതി തയ്യാറാക്കൽ, മൃഗപരീക്ഷണം, മൂന്ന് ഘട്ടങ്ങളായുള്ള മനുഷ്യ പരീക്ഷണം, നിരീക്ഷണ ഏജൻസികളുടെ പരിശോധനയും അനുമതിയും എന്നിങ്ങനെയുള്ള ഘട്ടങ്ങൾ കടന്നാണ് വാക്സിൻ ഗവേഷണം പൂർത്തിയാക്കേണ്ടത്. എല്ലാ ഘട്ടങ്ങളും അതീവ സൂക്ഷ്മതയോടെ പിന്തുടരുന്നില്ലെങ്കിൽ വാക്സിൻ പ്രയോജനം ചെയ്യില്ലെന്ന് മാത്രമല്ല മറ്റ് ഗൂതരമായ ആരോഗ്യ പ്രാത്യാഘാതങ്ങളും ഉണ്ടാവാനുമിടയുണ്ട്. ഏത്ര വേഗത വർധിപ്പിച്ചാലും എറ്റവും കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടിവരും ഫലപ്രദമായ വാക്സിൻ ഗവേഷണം ചെയ്തെടുക്കാൻ. സ്വന്ത്രത്യദിനത്തിൽ കോവിഡ് വാക്സിനെക്കുറിച്ച്പ്രധാനമന്ത്രിയ്ക്ക് പ്രഖ്യാപനം നടത്താനാണ് കേന്ദ്ര സർക്കാർ ധൃതിപിടിക്കുന്നത് എന്നും വിമർശനം ഉണ്ട്.