സംസ്ഥാനത്തിന് 10 ലക്ഷം ഡോസ് വാക്‌സിൻ കൂടി;അനുവദിച്ചത് കൊവിഷീൽഡ് വാക്സിൻ

തിരുവനന്തപുരം: സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്തി. തിരുവനന്തപുരത്ത് 3,41,160, എറണാകുളത്ത് 3,96,640 കോഴിക്കോട് 2,69,770 എന്നിങ്ങനെ ഡോസ് കോവിഷീൽഡ് വാക്‌സിനാണ് അനുവദിച്ചത്. എറണാകുളത്തേയും കോഴിക്കോട്ടേയും വാക്‌സിൻ എത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് രാത്രിയോടെ വാക്‌സിൻ എത്തുന്നതാണ്. ലഭ്യമായ വാക്‌സിൻ വിവിധ ജില്ലകളിലെത്തിച്ചു വരുന്നു. വാക്‌സിൻ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷൻ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.