ഇന്ത്യയ്ക്ക് ആശ്വാസം;രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം നാളെ മുതല്‍

ദില്ലി: രാജ്യത്ത് കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈനിലൂടെയാകും പ്രധാനമന്ത്രി വാക്‌സിനേഷന് തുടക്കം കുറിക്കുക. വാക്‌സിന്‍ രജിസ്‌ട്രേഷനായുള്ള കോ-വിന്‍ ആപ്പും പ്രധാനമന്ത്രി ഔദ്യോഗികമായി പുറത്തിറക്കും.മൂന്ന് കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുനത് .

രണ്ടാം ഘട്ടത്തില്‍ 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗവ്യാപനസാധ്യത ഏറിയ 50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കും നല്‍കും .പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡും ഭാരത് ബയോടെകിന്റെ കോവാക്‌സിനുമാണ് ആദ്യം നല്‍കുന്നത്.1.65 കോടി കോവിഷീല്‍ഡ്, കോവാക്‌സിന്‍ ഡോസുകളാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ 56 ലക്ഷം ഡോസ് കോവി ഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് വിതരണം ചെയ്തു കഴിഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യും.

Loading...