സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിൻ കൂടി; ഇന്ന് വാക്സിൻ നൽകിയത് 2.06 ലക്ഷം പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്‌സിൻ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കൊച്ചിയിൽ 73,850 ഡോസ് വാക്‌സിനും, കോഴിക്കോട് 51,000 ഡോസ് വാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരത്തുള്ള 64,500 ഡോസ് വാക്‌സിൻ രാത്രിയോടെ എത്തുന്നതാണ്. ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതിൽ 12,04,960 ഡോസ് കോവിഷീൽഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉൾപ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 1,20,21,160 ഡോസ് കോവിഷീൽഡ് വാക്‌സിനും 14,40,230 ഡോസ് കോവാക്‌സിനും ഉൾപ്പെടെ ആകെ 1,34,61,390 ഡോസ് വാക്‌സിൻ കേന്ദ്രം നൽകിയതാണ്.

സംസ്ഥാനത്ത് ഇന്ന് വൈകുന്നേരം വരെ 2,06,439 പേർക്കാണ് വാക്‌സിൻ നൽകിയത്. 1,171 വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് പ്രവർത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 1,59,06,153 പേർക്കാണ് വാക്‌സിൻ നൽകിയത്. അതിൽ 1,16,31,528 പേർക്ക് ഒന്നാം ഡോസ് വാക്‌സിനും 42,74,625 പേർക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നൽകിയത്. ജനസംഖ്യയുടെ 34.82 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ളവരുടെ ജനസംഖ്യയിൽ 48.46 ശതമാനം പേർക്കുമാണ് ആദ്യ ഡോസ് വാക്‌സിൻ നൽകിയത്. ജനസംഖ്യയുടെ 12.8 ശതമാനം പേർക്കും 18 വയസിന് മുകളിലുള്ള 17.81 ശതമാനം പേർക്കും രണ്ടാം ഡോസ് വാക്‌സിനും നൽകിയിട്ടുണ്ട്.

Loading...