കൊവിഡ് പ്രതിരോധ വാക്സിൻ കുട്ടികൾക്കും വൃദ്ധർക്കും ഉടനില്ല

മുംബൈ: കൊവിഡിനെതിരായ മരുന്ന് പരീക്ഷണം പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചു. കൊവിഡ് പ്രതിരോധ വാക്സിൻ എല്ലാവർക്കും ഉടൻ നൽകില്ല. ആ​ദ്യഘട്ടത്തിൽ‌ 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് വാക്സിൻ നൽകുക. 18 വയസിന് താഴെയും 65ന് മുകളിലും പ്രായമുള്ളവരിൽ ക്ലിനിക്കൽ ട്രയൽ നടത്തിയില്ല. പ്രായമായവർക്കും കുട്ടികൾക്കും വാക്സിൻ നൽകുന്നത് വൈകുമെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം​ത്തി​ലും രോ​ഗം ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും ഒ​രു കു​റ​വു​മി​ല്ല. 17,914,999 പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗ​ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ല്‍ 105,233 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ല്‍, റ​ഷ്യ, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍, ബ്രി​ട്ട​ന്‍, ഇ​റ്റ​ലി, അ​ര്‍​ജ​ന്‍​റീ​ന, കൊ​ളം​ബി​യ, മെ​ക്സി​ക്കോ, ജ​ര്‍​മ​നി, പോ​ള​ണ്ട്, പെ​റു, ഇ​റാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ ആ​ദ്യ 15 സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​ത്.

Loading...

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 9,000ലേ​റെ​പ്പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​ത്. 9,198 പേ​ര്‍​ക്കാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത് എ​ന്ന് ജോ​ണ്‍​സ് ഹോ​പ്കി​ന്‍​സ് സ​ര്‍​വ​ക​ലാ​ശാ​ല​യും വേ​ള്‍​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.ഇ​തേ,സ​മ​യ​ത്ത് 569,936 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ ലോ​ക​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 62,550,616 വും ​രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ ആ​കെ എ​ണ്ണം 1,457,505 വും ​ആ​യി ഉ​യ​ര്‍​ന്നു.