കൊവിഡ് വ്യാപനം രൂക്ഷം; തിരുവനന്തപുരം മേഖലയില്‍ വാക്സിന്‍ ക്ഷാമം

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ തിരുവനന്തപുരം മേഖലയില്‍ വാക്സിന്‍ ക്ഷാമം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്സിന്‍ മാത്രമാണ്. രണ്ട് ദിസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമായില്ലെങ്കില്‍ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. കേന്ദ്രത്തോട് കഴിഞ്ഞ ദിവസം തന്നെ കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് വാക്സിന്‍ ക്ഷാമം കൂടെയെത്തുന്നത്. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല.

Loading...