ഒടുവില്‍ ആശ്വാസ വാര്‍ത്ത, കൊറോണ വൈറസിനെതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരം, 2021ഓടെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം ആരംഭിക്കും

വാഷിങ്ടണ്‍ : കൊറോണ വൈറസിന് എതിരെ വികസിപ്പിച്ച വാക്‌സിന്‍ പരീക്ഷണം വിജയകരം. മനുഷ്യനിലല്‍ വാക്‌സിനേഷന്‍ പരീക്ഷണത്തില്‍ ആശാവഹമായ ഫലമാണ് പുറത്ത് വരുന്നത്. ഇക്കാര്യം വാക്‌സിന്‍ നിര്‍മാതാക്കളായ മൊഡേണ കമ്പനി വ്യക്തമാക്കി. എട്ട് പേരിലാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയത്.

കൊറോണ വൈറസ് വ്യാപനം തടയുന്ന ആന്റിബോഡി വികസിപ്പിച്ചുവെന്ന് കമ്പനി അവകാശപ്പെടുന്നു. എട്ടു പേരിലാണ് ആദ്യഘട്ടത്തില്‍ ഈ വാക്‌സിന്‍ പരീക്ഷണം നടത്തിയത്. രോഗമുക്തി നേടിയവരില്‍ കാണപ്പെട്ട ആന്റി ബോഡിക്ക് സമാനമായ വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും കമ്പനി അവകാശപ്പെടുന്നു.

Loading...

അതേസമയം മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ ഈ മാസം രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കും. ആയിരം പേരിലാകും പരീക്ഷണം നടക്കുക. ഇതിനുള്ള അനുമതി അധികൃതര്‍ നല്‍കിക്കഴിഞ്ഞു. മൂന്നാം ഘട്ട പരീക്ഷണത്തിലും വാക്‌സിന്‍ പ്രയോജനപ്പെടുമെന്ന് തെളിഞ്ഞാല്‍ 2021ഓടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പ്പാദനം ആരംഭിക്കും.