ഒരു മാസത്തിനുള്ളില്‍ കൊവിഡ് വാക്‌സിന്‍ ലഭ്യമായേക്കും,ടൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : കൊവിഡ് ഏറ്റവും കൂടുതല്‍ നാശം വിതച്ച രാജ്യമാണ് അമേരിക്ക. ഇപ്പോഴും അവിടെ രോഗികളുടെ എണ്ണത്തിലും മരണത്തിലും യാതൊരു കുറവും ഉണ്ടായിട്ടില്ല. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ വാക്‌സിന്‍ ലഭിച്ചേക്കുമെന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പെന്‍സില്‍വാനിയയില്‍ വച്ച് വോട്ടര്‍മാരുമായി നടന്ന ചോദ്യോത്തര പരിപാടിയിലായിരുന്നു ട്രംപ് ട്രംപ് വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

വാക്‌സിന്‍ വളരെ അടുത്ത് എത്തിക്കഴിഞ്ഞുവെന്നും, ആഴ്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്നും ട്രംപ് വ്യക്തമാക്കുന്നു. മൂന്നാഴ്ചയോ നാലാഴ്ചയോ സമയം വേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ ലഭിച്ചേക്കുമെന്നും ചിലപ്പോള്‍ അത് എട്ടാഴ്ച ആകാമെന്നുമായിരുന്നു ട്രംപ് പറഞ്ഞിരുന്നത്.

Loading...