കോവിഡ് വാക്‌സിന്‍ സ്വവര്‍ഗാനുരാഗിയാക്കുമെന്ന് ജൂത പുരോഹിതന്‍

ടെല്‍ അവീവ്: കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ സ്വവര്‍ഗാനുരാഗികളായി മാറുമെന്ന വ്യാജ പ്രചാരണവുമായി ജൂത പുരോഹിതന്‍. 2020 ല്‍ തുടങ്ങിയ കോവിഡ് 19 മഹാമാരിക്കെതിരെ പ്രതിരോധവുമായെത്തുന്ന വാക്‌സിന്‍ ലോകത്തെ പ്രതീക്ഷയിലേക്ക് തിരികെയെത്തിക്കുമ്പോള്‍ ‘അത് പ്രചാരണം മാത്രമാണെന്നും ഒരിക്കലും വിശ്വസിക്കരുതെന്നും ‘പ്രചരിപ്പിക്കുകയാണ് ഇസ്രായേലില്‍ ജൂത പുരോഹിതന്‍.

കടുത്ത യാഥാസ്തിഥികനായ ‘ഡാനിയല്‍ അസോര്‍ ‘എന്ന പുരോഹിതനാണ് ഈ പ്രചാരണം നടത്തുന്നത് .പുതിയ ലോകക്രമം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ട് ആഗോള തലത്തില്‍ ദുരുപദിഷ്ടമായ ഒരു സര്‍ക്കാറാണ് പിന്നിലെന്നും അതിന് തന്റെ പക്കല്‍ തെളിവുണ്ടെന്നും അദ്ദേഹം പറയുന്നു.

Loading...

മനുഷ്യ ഭ്രൂണത്തില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിക്കുന്നതെന്നും അങ്ങനെ രൂപമെടുക്കുന്ന എന്തും തെറ്റായ ലക്ഷ്യങ്ങളാണ് സാക്ഷാത്കരിക്കുകയെന്നും അസോര്‍ സ്ഥാപിക്കുന്നു .അതെ സമയം ഇതിന് തക്ക തെളിവൊന്നും അസോര്‍ ഹാജരാക്കിയിട്ടില്ല. രാജ്യത്ത് വാക്‌സിന്‍ വിതരണത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും ഇയാള്‍ രൂക്ഷമായി വിമര്‍ശിക്കുന്നു .ഇസ്രായേലില്‍ ഇതുവരെ 20 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ ആദ്യ ഗഡുവായി നല്‍കിയിട്ടുണ്ട്. രണ്ടേകാല്‍ ലക്ഷം പേര്‍ രണ്ടാം ഗഡുവും സ്വീകരിച്ചു.