കണ്ണില്ലാത്ത ക്രൂരത; എട്ടുമാസം പ്രായുള്ള പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ച് അയൽവാസി

തൊടുപുഴ: എട്ടു മാസം പ്രായമുള്ള പശുക്കിടാവിനോട് അയൽവാസിയുടെ കണ്ണില്ലാത്ത ക്രൂരത. അയൽവാസി പറമ്പിൽക്കയറി പശുക്കിടാവിന്റെ നട്ടെല്ല് തല്ലിയൊടിച്ചു. ഇടുക്കി കട്ടപ്പന മൈലാടുംപാറയിലാണ് സംഭവം. പറമ്പിൽ കയറിയെന്നാരോപിച്ച് അയൽവാസി കഴിഞ്ഞ രാത്രി കിടാവിന്റെ നടു തല്ലിയൊടിക്കുകയായിരുന്നു എന്നാണ് മൃഗക്ഷേമ പ്രവർത്തകർ വ്യക്തമാക്കുന്നത്.

ക്രൂരമായ ഉപദ്രവത്തിൽ പിൻകാലുകൾ പൂർണമായും തളർന്നതിനെ തുടർന്ന് പശുക്കിടാവിന് എഴുന്നേൽക്കാനോ നടക്കാനോ കഴിയുന്നില്ല. മൃഗക്ഷേമ കൂട്ടായ്മയായ ആനിമൽ റെസ്ക്യൂ ആൻഡ് സപ്പോർട്ട് കേരളയുടെ സമൂഹമാധ്യമ കൂട്ടായ്മയിലാൽ പശുക്കിടാവിന്റെ ദുരവസ്ഥ പങ്കുവെയ്ക്കുകയായിരുന്നു.

Loading...