ലണ്ടനിൽ ചാണകബസ്സ്; മണിക്കൂറിൽ വേഗത 124 കി.മി

ലണ്ടന്‍: ചാണകം നിസാരമായി തള്ളേണ്ട. ലണ്ടനിൽ ചാണക ഇന്ധനത്തിൽ ഓടുന്ന ചാണക ബസുകൾ നിരത്തിലിറക്കി. മണിക്കൂറിൽ 124 കിലോമീറ്റർ വേഗതയിൽ ചീറിപായുന്ന വണ്ടികൾ. ചാണകത്തിന്റെ ഒരു ശക്തിയേ.. റീഡിംഗ്‌ ബസസ്‌ ആണ്‌ ് ‘ബസ്‌ ഹോണ്ട്‌’ന്റെ നിര്‍മ്മാതാക്കള്‍. ബെഡ്‌ഫോര്‍ഡിലെ മില്‍ബ്രൂക്ക്‌ സര്‍ക്യൂട്ടില്‍ വച്ചാണ്‌ ് ‘ബസ്‌ ഹോണ്ട്‌’ റിക്കോര്‍ഡ്‌ വേഗത കൈവരിച്ചത്‌. സാധാരണഗതിയില്‍ മണിക്കൂറില്‍ 90 കി.മീ ആണ്‌ ബസുകളുടെ പരമാവധി വേഗത. ഇതാദ്യമായാണ്‌ ഒരു ബസ്‌ മില്‍ബ്രൂക്കിലെത്തുന്നതും വേഗത്തിന്റെ മാറ്റുരയ്‌ക്കുന്നതും. റീഡിങ്ങില്‍ സര്‍വീസ്‌ നടത്തുന്ന ‘ചാണക’ബസിന്‌ കറുപ്പും വെളും ഇടകലര്‍ന്ന ഒരു പശുവിന്റെ നിറമാണ്‌ നല്‍കിയിരിക്കുന്നത്‌. ധാരാളം ചാണകം ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന ബയോമീഥേന്‍ പ്രകൃതിവാതകമാണ്‌ ബസിന്റെ ഇന്ധനം.

നമ്മുടെ നാട്ടിൽ ചാണക ബസുകൾക്ക് എന്തായാലും നല്ല സ്കോപ്പുണ്ട്. സായിപ്പിന്റെ പക്കൻ നിന്നും അതിന്റെ വിദ്യ വാങ്ങണമെന്നു മാത്രം.

Loading...

വാര്‍ത്തകള്‍ക്കും, വ്യത്യസ്തവും, വിനോദകരവും, വിജ്ഞാനപ്രദവുമായ വീഡിയോകള്‍ക്കും ഞങ്ങളുടെ FACEBOOK പേജ് ലൈക് ചെയ്യൂ.