ഗോ​തമ്പ് പൊ​ടി​യി​ല്‍ പൊ​തി​ഞ്ഞ പ​ട​ക്കം ക​ഴി​ച്ചു: 8മാസം ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വി​ന്‍റെ വായ പൊട്ടിത്തെറി‍ച്ചു

ധ​രം​ശാ​ല: പാ​ല​ക്കാ​ട് സ്ഫോ​ട​ക​വ​സ്തു നി​റ​ച്ച തേ​ങ്ങ ക​ഴി​ച്ച്‌ പ​രി​ക്കേ​റ്റ ആ​ന ച​രി​ഞ്ഞ​തി​ന് പി​ന്നാ​ലെ​ മൃ​ഗ​ങ്ങ​ള്‍​ക്ക് നേ​രെ​യു​ള്ള ക്രൂ​ര​ത വീ​ണ്ടും വാ​ര്‍​ത്ത​യി​ല്‍ നി​റ​യു​ന്നു. ഹിമാചൽ പ്രദേശിൽ നിന്നാണ് മറ്റൊരു ദയനീയ വാർത്ത പുറത്തു വരുന്നത്. ഗോ​തമ്പ് പൊ​ടി​യി​ല്‍ പൊ​തി​ഞ്ഞ പ​ട​ക്കം ക​ഴി​ച്ച ഗ​ര്‍​ഭി​ണി​യാ​യ പ​ശു​വി​ന്‍റെ വായ തകർന്ന് ​ഗുരുതര പരുക്കാണ് പശുവിന് സംഭവിച്ചത്.

ഹിമാചൽ പ്രദേശിലെ ബി​ലാ​സ്പു​രി​ലെ ജ​ന്‍​ഡു​ത​യിൽ മെ​യ് 26 നായിരുന്നു ​ സം​ഭ​വം നടന്നത്. പ​ട​ക്കം ഒ​ളി​പ്പി​ച്ച ഗോ​തമ്പ് പൊ​ടി ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ശു​വി​ന്‍റെ വാ​യ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​ശു എ​ട്ടു​മാ​സം ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന് ഉ​ട​മ​സ്ഥ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി ബി​ലാ​സ്പൂ​ര്‍ പോ​ലീ​സ് സൂ​പ്ര​ണ്ട് ദി​വാ​ക​ര്‍ ശ​ര്‍​മ പ​റ​ഞ്ഞു.

Loading...

വാ​യി​ല്‍​നി​ന്ന് ചോ​ര​യൊ​ലി​ച്ച്‌ നി​ല്‍​ക്കു​ന്ന പ​ശു​വി​ന്‍റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. പ​ശു​വി​ന്‍റെ ഉ​ട​മ​സ്ഥ​ന്‍ ത​ന്നെ​യാ​ണ് വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​ത്.സം​ഭ​വ​ത്തി​ല്‍ ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. വ​ന്യ​മൃ​ഗ​ങ്ങ​ളെ തു​ര​ത്തു​ന്ന​തി​നാ​യി ഇ​ത്ത​ര​ത്തി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ സ്ഫോ​ട​ക വ​സ്തു നി​റ​ച്ചു​ന​ല്‍​കു​ന്ന​ത് പ്ര​ദേ​ശ​ത്ത് വ്യ​പ​ക​മാ​ണെ​ന്ന് നാട്ടുകാർ പറഞ്ഞു.