പശുവിന് കഴിക്കാന്‍ നല്‍കിയത് പൂമാല; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 20 പവന്റെ സ്വര്‍ണമാല, സംഭവം ഇങ്ങനെ

ഒന്നര വയസ്സോളം പ്രായമുള്ള പശുവിന് കഴിക്കാന്‍ പൂമാല നല്‍കി. ഉണങ്ങിയ പൂമാലയ്ക്കൊപ്പം ഉണ്ടായിരുന്ന 20 പവന്റെ സ്വര്‍ണമാലയും പശു കഴിച്ചു. ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ ഗ്രാമത്തിലാണ് സംഭവം. ഉടമ രവീന്ദ്ര ഭട്ടിന്റെ മാലയാണ് പശു പൂമാലയ്ക്കൊപ്പം അകത്താക്കിയത്. വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹത്തില്‍ പൂമാലയ്ക്കൊപ്പം 20 പവന്റെ സ്വര്‍ണമാലയുണ്ടായിരുന്നു.

അടുത്ത ദിവസം വിഗ്രഹത്തിലണിഞ്ഞ പൂമാല ഭട്ടിന്റെ കുടുംബം ഇവരുടെ പശുവിന് കഴിക്കാന്‍ കൊടുക്കുകയായിരുന്നു. എന്നാല്‍ ഉണങ്ങിയ പൂമാലയ്ക്കൊപ്പം സ്വര്‍ണമാല ആരും ശ്രദ്ധിച്ചതുമില്ല. പൂമാലയ്ക്കൊപ്പം സ്വര്‍ണമാലയും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞപ്പോഴേക്കും പശു പൂമാല കഴിച്ചു കഴിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ഉടന്‍ രവീന്ദ്രഭട്ട് മൃഗഡോക്ടറുടെ അടുത്തെതത്തി.

Loading...

ചാണകത്തിനൊപ്പം മാല പുറത്തുവരുമോയെന്ന് നോക്കിട്ടും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. ഡോ. ദയാനന്ദിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ മാല കാര്യമായ കേടുപാടുകള്‍ കൂടാതെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തു.