മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു.

മുൻ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകര പ്രസാദ് അന്തരിച്ചു.81 വയസ്സായിരുന്നു. ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. ഒന്നാം പിണറായി സർക്കാരിന്റെ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചിട്ടുണ്ട്.വി.എസ്. അച്യുതാനന്ദന്റെ സർക്കാരിന്റേയെും അഡ്വക്കറ്റ് ജനറൽ ആയി പ്രവർ‌ത്തിച്ചിട്ടുണ്ട് സി.പി സുധാകര പ്രസാദ്. സർവീസ് ഭരണഘടന കേസുകളിൽ വിദഗ്ധനായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ച വ്യക്തി കൂടിയാണ് സി പി സുധാകര പ്രസാദ്. ഇന്ന് വൈകിട്ട് 4.30 ന് കൊച്ചിയിൽ സംസ്‌ക്കാരം നടക്കും.