എല്‍ഡിഎഫ് സര്‍ക്കാരിനെ ബോധപൂര്‍വ്വം പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യുന്നു; വിമര്‍ശനവുമായി സിപിഐ

തിരുവന്തപുരം/ പിണറായി സര്‍ക്കാര്‍ എന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ വിമര്‍ശനവുമായി സിപിഐ. ഇങ്ങനെ ഒരു ബ്രാന്‍ഡിങ്ങിന് സിപിഐഎം മനപൂര്‍വ്വം ശ്രമിക്കുന്നുവെന്ന് സിപിഐ ആരോപിക്കുന്നു. സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് ഗുരുതരമായ വിമര്‍ശനം.

സിപിഐഎം വിട്ട് സിപിഐലേക്ക് വരുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പരിഗണന നല്‍കണമെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ വകുപ്പായ ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെയും സിപിഐ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശിച്ചു. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

Loading...

പോലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരാളുടെ പേരില്‍ ബ്രാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നത് മുന്‍പൊന്നുമില്ലാത്തതാണെന്നും സമ്മേളനത്തില്‍ പ്രതിനിധികള്‍ പറഞ്ഞു.

സിപിഐഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേര്‍ സിപിഐലേക്ക് എത്തുമെന്ന് പ്രതിനിധികള്‍ പറഞ്ഞു. തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഒഴുവാക്കണമെന്നും വിജിയിക്കുവാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.