പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി

തിരുവല്ല: പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി. മന്നംകരച്ചിറ ജംഗ്ഷന് സമീപമുളള ശ്രീമുരുകന്‍ ഹോട്ടലാണ് അടിച്ചു തകര്‍ത്തത്. സി.പി.ഐ മന്നംകരച്ചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.

ഹോട്ടല്‍ ഉടമകളും നെയ്യാറ്റിന്‍കര സ്വദേശികളുമായ മുരുകന്‍, ഉഷ ദമ്ബതിമാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. ഇവര്‍.തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയായി മുരുകന്‍ പറഞ്ഞു.

Loading...

അതേ സമയം പരാതിയില്‍ കഴമ്ബില്ലെന്നും ദമ്ബതികള്‍ തന്നെയാണ് ആക്രമിച്ചതെന്ന് കുഞ്ഞുമോന്‍ മീഡിയവണിനോട് പറഞ്ഞു. ‘പാര്‍ട്ടിയുടെ പ്രവര്‍ത്തനഫണ്ട് പിരിക്കാനാണ് ഹോട്ടലില്‍ പോയത്. ഉള്ളത് തരാനാണ് പറഞ്ഞത്. അവരാണ് ഞങ്ങളെ തെറിവിളിച്ചത്. അതിന് ശേഷം ഞങ്ങള്‍ കടയില്‍ നിന്ന് പോന്നു. മിനിഞ്ഞാനാണ് കടയില്‍ ഏല്‍പിച്ച ബുക്ക് വാങ്ങാന്‍ വേണ്ടി പോയപ്പോള്‍ അവര്‍ തട്ടിക്കയറി. തുടര്‍ന്ന് അവര്‍ എന്റെ കഴുത്തിന് പിടിക്കുകയും ചട്ടുകം പഴുപ്പിച്ച്‌ വെക്കുകയും ചെയ്തതായും കുഞ്ഞുമോന്‍ പറഞ്ഞു.