നേതാക്കള്‍ തമ്മില്‍ ഭിന്നതയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം,ഏഷ്യാനെറ്റ് വാര്‍ത്തയ്‌ക്കെതിരെ സിപിഐഎം

തിരുവനന്തപുരം:സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രിയും കേന്ദ്ര കമ്മറ്റി അംഗവും ആയ ഇ.പി ജയരാജനും തമ്മിൽ ഭിന്നത എന്ന വാർത്ത അപലപനീയമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് .ഭാവനയില്‍ കണ്ടെത്തി അത്‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്.‌ വാര്‍ത്ത അടിയന്തിരമായി പിന്‍വലിക്കണം എന്നും നിയമപരമായി നേരിടുമെന്നും സി പി ഐ എം .വ്യാജ വാർത്തകൾ പരിധി വിട്ട് പോകുന്നുവെന്ന് മന്ത്രി EP ജയരാജൻ .സി പി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ നടക്കുന്നത് നീചമായ വ്യാജപ്രചാരണങ്ങള്‍ എന്നും മന്ത്രി

സ്വപ്ന സുരേഷും മന്ത്രി EP ജയരാജൻ്റെ മകനും കൂടി ഒന്നിച്ച് നിൾക്കുന്ന ചിത്രം എന്ന പേരിൽ ചില മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഒരു ചിത്രം പ്രചരിച്ചിരുന്നു. ഈ ചിത്രം പുറത്ത് വിട്ടത് ബിനീഷ് കോടിയേരി എന്നാണ് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നത്. ഇതിൻ്റെ പേരിൽ കോടിയേരിക്കെതിരെ മന്ത്രി പരാതിക്ക് ഒരുങ്ങുന്നുവെന്നാണ് വാർത്തയിൽ പറയുന്നത്.ഇതിനെതിരെയാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്ത് എത്തിയിരിക്കുന്നത്.

Loading...

സി.പി.ഐ.(എം) നേതൃത്വത്തെ ആക്രമിക്കാനുള്ള അമിതാവേശത്തോടെ, പാര്‍ടി നേതാക്കള്‍ തമ്മില്‍ ഭിന്നത എന്ന്‌ വരുത്തിതീര്‍ക്കാന്‍ ഏഷ്യാനെറ്റ്‌ നല്‍കിയ വാര്‍ത്ത അങ്ങേയറ്റം അപലപനീയമാണ്‌. ഭാവനയെ ‌ വാര്‍ത്തയെന്ന രൂപത്തില്‍ പ്രചരിപ്പിക്കുന്നത്‌ മാധ്യമ മര്യാദയുടെ ലംഘനമാണ്.‌ തലമാറ്റി വച്ച്‌ ക്രിത്രിമ ചിത്രം ഉണ്ടാക്കി പാര്‍ടി നേതാക്കളുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിച്ച അതേ ദുഷ്‌ടലാക്കാണ്‌ ഈ വാര്‍ത്താ നിര്‍മിതിക്കും. കമ്മ്യുണിസ്റ്റ്‌ വിരോധം മൂത്ത്‌ അസംബന്ധങ്ങള്‍ വാര്‍ത്തയെന്ന പേരില്‍ അവതരിപ്പിക്കരുത്‌. ഈ വ്യാജ വാര്‍ത്ത അടിയന്തിരമായി പിന്‍വലിച്ച്‌ പൊതു സമൂഹത്തോട്‌ മാപ്പ്‌ പറയണം. ഇത്തരം ദുഷ്‌പ്രചരണങ്ങളെ ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും. ഇതിനെ നിയമപരമായി നേരിടുകയും ചെയ്യുമെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വ്യാജ വാർത്താ പ്രചാരണം പരിധിവിട്ട് പോവുകയാണ് മന്ത്രിയും കേന്ദ്ര കമ്മറ്റി അംഗവും ആയ EP ജയരാജനും വ്യക്തമാക്കി. വാർത്ത അടിസ്ഥാന രഹിതം ആണെന്നും ഗവണ്‍മെന്റിനെയും സി പി ഐ എമ്മിനെയും മോശക്കാരായി ചിത്രീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള സൃഷ്ടിയാണെന്നും മന്ത്രി വ്യക്തമാക്കി.ഉന്നതമായ സാഹോദര്യബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ് സി പി ഐ എം നേതാക്കളും പ്രവർത്തകരും.സിപി ഐ എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് എതിരെ പോലും നീചമായ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഒരു കൂട്ടം മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികള്‍ ജനം തിരിച്ചറിയും. ഇത്തരക്കാർക്ക് ജനങ്ങൾ തന്നെ ഉചിതമായ തിരിച്ചടി നൽകും- ഇ പി ജയരാജന്‍ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു