സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണം: സി​പി​എം

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ൽ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് സി​പി​എം. കേ​സി​ൽ സ​ത്യം പു​റ​ത്തു വ​രു​ന്ന​തി​ന് മു​ര​ളീ​ധ​ര​നെ ചോ​ദ്യം ചെ​യ്യ​ണമെന്ന് സിപിഎം ആരോപിച്ചു. സ്വ​ർ​ണം ക​ട​ത്തി​യ​ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യാ​ണെ​ന്ന് ക​സ്റ്റം​സ് ക​മ്മി​ഷ​ണ​ർ ജൂ​ലൈ​യി​ൽ ത​ന്നെ വി​ദേ​ശ മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്ത് ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യ​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞ​ത് കേ​സ് അ​ട്ടി​മ​റി​ക്കാ​നാ​ണ്. അ​നി​ൽ നമ്പ്യാ​രെ ചോ​ദ്യം ചെ​യ്ത​തി​ന് തു​ട​ർ​ച്ച ഉ​ണ്ടാ​യെ​ങ്കി​ൽ മു​ര​ളീ​ധ​ര​നി​ലേ​ക്ക് എ​ത്തു​മാ​യി​രു​ന്നു. ഇ​ക്കാ​ര്യം ധ​ന​മ​ന്ത്രാ​ല​യം പാ​ർ​ല​മെ​ൻറി​നെ അ​റി​യി​ച്ച​തോ​ടെ മു​ര​ളി​ധ​ര​ന് മ​ന്ത്രി സ്ഥാ​ന​ത്ത് തു​ട​രാ​നു​ള്ള അ​ർ​ഹ​ത ന​ഷ്ട​പ്പെ​ട്ടെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Loading...

മു​ര​ളീ​ധ​ര​ൻ കേ​ന്ദ്ര​മ​ന്ത്രി​യാ​യ​ശേ​ഷം ന​യ​ത​ന്ത്ര​റൂ​ട്ടി​ൽ ക​ള്ള​ക്ക​ട​ത്ത് വ​ർ​ധി​ച്ചെ​ന്നും സി​പി​എം ആ​രോ​പി​ച്ചു. മു​ര​ളീ​ധ​ര​ൻ രാ​ജി​വ​യ്ക്കു​ന്നി​ല്ലെ​ങ്കി​ൽ പു​റ​ത്താ​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ത​യാ​റാ​ക​ണമെന്നും സിപിഎം പറഞ്ഞു. മുരളീധരൻ രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം. ഈ കേസ് എൻ.ഐ.എയെ ഏൽപ്പിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയവും നയതന്ത്ര ബാഗേജ് വഴിയാണ് സ്വർണം കടത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

അതിനു ശേഷവും വി.മുരളീധരൻ തന്റെ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റേയും ധനമന്ത്രാലയത്തിന്റേയും നിലപാട് പരസ്യമായി തള്ളിയ മുരളീധരൻ കൂട്ടുത്തരവാദിത്തമില്ലാതെ പ്രവർത്തിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തി.

എന്നാൽ, നയതന്ത്ര ബാഗേജിലാണെന്ന് വിദേശമന്ത്രാലയത്തെ അറിയിച്ചിട്ടും മന്ത്രി ഇങ്ങനെ നിലപാട് സ്വീകരിച്ചത് ഏറെ ഗൗരവതരമാണ്. എന്നു മാത്രമല്ല നയതന്ത്ര ബാഗേജ് ആണെന്ന് സ്ഥിരീകരിച്ച് വിദേശ മന്ത്രാലയം അനുമതി നൽകിയിട്ടാണ് അത് പരിശോധിച്ചതെന്നും ധനമന്ത്രാലയം പാർലമെന്റിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതോടെ അന്വേഷണത്തെ അട്ടിമറിക്കാൻ ബോധപൂർവ്വം നടത്തിയ ഇടപെടൽ തന്നെയാണിതെന്ന് ഉറപ്പായി.

മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയ, ഈ കേസിലെ പ്രതി നൽകിയ മൊഴിയിൽ നയതന്ത്ര ബാഗേജല്ലെന്ന് പറയാൻ ബി.ജെ.പി അനുകൂല ചാനലിന്റെ കോഓർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാർ ആവശ്യപ്പെട്ടതായി വ്യക്തമാക്കിയിട്ടുണ്ട്. ഈ കേസ് മാധ്യമ ശ്രദ്ധ നേടുന്നതിനു മുമ്പാണ് ഈ ഉപദേശം നൽകിയിട്ടുള്ളത്. അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിനെ തുടർന്ന് കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും സംശയകരമാണ്.

അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നു. ഇതിനു മുമ്പ് നിരവധി തവണ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയിട്ടുണ്ടെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാകുന്നു. വിദേശ മന്ത്രാലയത്തിലെ ഉന്നതരുടെ സഹായമില്ലാതെ ഇത് നടക്കില്ല മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമായിരിക്കുന്നു. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട കേസിൽ സത്യം പുറത്തു വരുന്നതിന് മുരളീധരനെ ചോദ്യം ചെയ്യണം.

ഇക്കാര്യത്തിൽ ഇതുവരെ യു.ഡി.എഫ് പ്രതികരിച്ചില്ലെന്നും ശ്രദ്ധേയമാണ്. ലോകസഭയിൽ യു.ഡി.എഫ് എം.പിമാർക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നും ഇവർ പുലർത്തുന്ന കുറ്റകരമായ നിശബ്ദത യു.ഡി.എഫ്ബി.ജെ.പി ബാന്ധവത്തിന്റെ ഭാഗമാണ്. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിൽ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനു കൂടിയാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നും സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു.