സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ്, ഒടുവില്‍ പുലിവാല്‍ പിടിച്ച് ഷാനിമോള്‍ ഉസ്മാന്‍

ആലപ്പുഴ: ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നതാണ് ഷാനിമോള്‍ ഉസ്മാന്‍ എംപി.ഒടുവില്‍ അത് പുലിവാലായി. സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ പോസ്റ്റ് ചെയ്തപ്പോള്‍ ഇട്ട ഇന്ത്യയുടെ ഭൂപടത്തില്‍ കശ്മീര്‍ ഇല്ലായിരുന്നു. കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പോസ്റ്റ് ചെയ്ത ഷാനിമോള്‍ ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ഇതിനെതിരെ ഇപ്പോള്‍ സിപിഐഎമ്മും ബിജെപിയും ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഷാനിമോള്‍ ഉസ്മാന്റെ ഈ പോസ്റ്റിനെതിരെ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുകയാണ് ഇരു മുന്നണികളും.സിപിഎമ്മും ബിജെപിയും അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയിരിക്കുകയാണ്. കേരള പൊലീസിന് നല്‍കിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്.സംഭവം വിവാദമായതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം.

Loading...