എം.വി രാഘവന്റെ ആസ്തികള്‍ പിടിച്ചെടുത്ത് സി.പി.എം,5 സഖാക്കളേ ഇല്ലാതായത് മറന്നോ

സി.പി.എമ്മിനെതിരെ പടപൊരുതിയ എം.വി രാഘവന്‍ എന്ന കമ്യൂണിസ്റ്റ് നേതാവിനെ ആര്‍ക്കും മറക്കാന്‍ ആകില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ എം.വി രാഘവന്റെ സി.എം.പി എന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കമിറ്റി ഓഫീസ് സി.പി.എം പിടിച്ചെടുത്തിരിക്കുന്നു. സി.എം.പി എന്ന പാര്‍ട്ടിയുടെ മുഖം തന്നെ സി.പി.എം വിരുദ്ധതയാണ്. പിന്നെ എങ്ങിനെ അവരുടെ ഓഫീസ് സി.പി.എം പിടിക്കും എന്നതും വലിയ ചോദ്യമാണ്.

ഇനി ഏറെ കാലമായി കേള്‍ക്കാതിരുന്ന എം.വി രാഘവന്‍ എന്ന ആളേ ഒന്നു കൂടി മനസിലാക്കാം. കേരളത്തിലെ പ്രമുഖ കമ്യൂണിസ്റ്റ് നേതാവായിരുന്നു എം.വി രാഘവന്‍.സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ഇദ്ദേഹം കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(സി.എം.പി) രൂപവത്കരിച്ചു. ഏറ്റവുമധികം നിയോജകമണ്ഡലങ്ങളില്‍ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആള്‍ എന്ന റിക്കൊര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ ശേഷം അനേകം തവണ വധശ്രമങ്ങള്‍ നടന്നു. സി.പി.എമ്മിന്റെ ചരിത്രത്തില്‍ മറക്കാന്‍ ആകാത്ത കൂത്തുപറമ്പ് വെടിവയ്പ്പിന്റെ സൂത്ര ധാരന്‍. കണ്ണൂര്‍ എ.കെ.ജി ആശുപത്രിയുടെ സ്ഥാപകന്‍, പരിയാരം മെഡിക്കല്‍ കോളേജിന്റെ ശില്പി. രാഘവനോടുള്ള വിരോധം തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്നു പറശിനി കടവ് പാമ്പ് വളര്‍ത്ത് കേന്ദ്രത്തില്‍ സി.പി.എം ആക്രമണം നടത്തിയതും മൃഗങ്ങളേ അഗ്‌നിക്കിരയാക്കിയതും ഇന്നും കേരളം മറന്നിട്ടില്ല. ഇനിയും എം.വി രാഘവനെ പരിചയപ്പെടുത്താന്‍ എളുപ്പമായ മറ്റൊരു വഴി റിപോര്‍ട്ടര്‍ ചാനലിന്റെ ഉടമയും പിണറായി വിജയന്റെ വാല്‍സല്യ നിധിയുമായ എം.വി നികേഷ്‌കുമാറിന്റെ പിതാവ്.

Loading...

സി.പി.എമ്മിനോടിടഞ്ഞ് സി.എം.പി. രൂപീകരിച്ച എം.വി.ആര്‍. ആദ്യംകെട്ടിപ്പൊക്കിയ സ്വപ്നമന്ദിരമായിരുന്നു സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസായിരുന്ന യോഗശാലാ റോഡിലെ ഇ.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം. ഇതാണിപ്പോള്‍ സി.പി.എം കൈപ്പിടിയില്‍ ഒതുക്കിയത്.പി. ജയരാജന്‍ നയിക്കുന്ന സാന്ത്വന പരിചരണ സംഘടനയായ ഐ.ആര്‍.പി.സിയുടെ ജില്ലാ കമ്മിറ്റി ഓഫീസാക്കി മാറ്റിയത്. ഇന്നലെ രാവിലെ ഐ.ആര്‍.പി.സി ഓഫീസിന്റെ ഉദ്ഘാടനം നടന്നു.എം.വി രാഘവന്റെ പേരില്‍ സി.പി.എം ഇറക്കിയ ഒരു പ്രചരണം ഉണ്ട്. മരിക്കുന്നതിനു മുമ്പ് അദ്ദേഹം പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നു. അവശ നിലയിലായ അദ്ദേഹത്തിനു അത് സാധിക്കാതെയാണ് മരിക്കേണ്ടിവന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി സി.പി.എമ്മില്‍ ലയിച്ചതായാണ് സി.പി.എം പറയുന്നത്. നോക്കുക..വല്ലാത്ത ഒരു വിചിത്ര വാദം തന്നെ. ഏതായാലും കോടികള്‍ വില മതിക്കുന്ന എന്‍.വി രാഘവന്റെ പാര്‍ട്ടിയുടെ ഓഫീസ് ഇപ്പോള്‍ സി.പി.എം കൊണ്ടുപോയി. രാഘവന്റെ മകന്‍ എം.വി നികേഷ് കുമാര്‍ കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ തളിപറമ്പില്‍ സി.പി.എം സ്ഥനാര്‍ഥിയായി മല്‍സരിച്ച് തോറ്റു പോയിരുന്നു. പിതാവിന്റെ മരന ശേഷം പിതാവ് ഏറ്റവും അധികം വെറുക്കുകയും പ്രസംഗിക്കുകയും ചെയ്ത സി.പി.എം കൂടാരത്തിലേക്കായിരുന്നു മകന്റെ കൂറുമാറ്റം. എം.വി. രാഘവന്‍ ഇടതുചേരിയില്‍ തിരിച്ചെത്തിയെന്ന രീതിയിലുള്ള പ്രചാരണം കണ്ണൂരില്‍ നടത്തിയ സി.പി.എം. ക്രമേണ സി.എം.പി. ജില്ലാ കമ്മിറ്റി ഓഫീസ് നിയന്ത്രണത്തിലാക്കുകയായിരുന്നു.

എന്നാല്‍ ഇതിനെതിരെ സി.എം.പി പാര്‍ട്ടി രംഗത്ത് വന്നു. തങ്ങളുടെ ഓഫീസ് പോലും സി.പി.എം പിടിച്ചു പറിച്ച് കൊണ്ടുപോയ സങ്കടത്തിലാണവര്‍ ഇപ്പോള്‍.നീതിന്യായ വ്യവസ്ഥയേയും കോടതികളേയും സി.പി.എം. അവഹേളിക്കുകയും വെല്ലുവിളിക്കുകയുമാണെന്ന് ജോണ്‍ വിഭാഗം ജില്ലാ സെക്രട്ടറി പി. സുനില്‍ കുമാര്‍ പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനം നഷ്ടമാവുകയും വടകരയില്‍ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തതോടെ കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ ഇടമില്ലാതായ പി. ജയരാജന് സി.പി.എമ്മില്‍ സമാന്തര പ്രവര്‍ത്തനം നടത്താനാണ് ഇന്നും നിയമപ്രശ്നം നിലനില്‍ക്കുന്ന ഇ.പി കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം ഐ.ആര്‍.പി.സി. ഓഫീസാക്കി മാറ്റുന്നതെന്നാണ് ജോണ്‍ വിഭാഗത്തിന്റെ ആരോപണം.സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണോ ഈ കൈയേറ്റമെന്ന് വ്യക്തമാക്കണമെന്നും ജോണ്‍ വിഭാഗം ആവശ്യപ്പെട്ടു. ലയനം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞിട്ടും ഒരു പരിഗണനയും തങ്ങള്‍ക്ക് തരാത്ത സി.പി.എമ്മിന് കോടികള്‍ വിലമതിക്കുന്ന പാര്‍ട്ടി ഓഫീസ് അടിയറവച്ചതിനെതിരേ സി.പി.എമ്മില്‍ ലയിച്ച സി.എം.പിക്കാര്‍ക്കിടയിലും രോഷം ശക്തമാണ്. എന്തായാലും എം.വി രാഘവന്‍ പൊതു സമൂഹത്തില്‍ ഉണ്ടാക്കി നല്കിയ ആസ്തികളിലാണ് ഇപ്പോള്‍ സി.പി.എം കണ്ണ് വയ്ച്ചിരിക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നു.