സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; പ്രഖ്യാപനം 83 സീറ്റുകളില്‍, 33 സിറ്റിംഗ് എംഎല്‍എമാരില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐഎം ആക്ടിങ് സെക്രട്ടറി എ.വിജ.രാഘവന്‍. 83 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവീകുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീടായിരിക്കും പ്രഖ്യാപിക്കുക. നിലവിലത്തെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ , എംഎം മണി,ടിപി രാമകൃഷ്ണന്‍ , കടകംപളളി സുരേന്ദ്രന്‍ , എസി മൊയ്തീന്‍ , ജെ മേഴ്‌സികുട്ടിയമ്മ ,കെ ടി ജലീല്‍ എന്നീവര്‍ യഥാ ക്രമം ധര്‍മ്മടം, മട്ടന്നൂര്‍, ഉടുംമ്പുഞ്ചോല, പേരാമ്പ്ര , കഴക്കൂട്ടം, കന്നുംകുളം ,കുണ്ടറ തവന്നൂര്‍ സീറ്റുകളില്‍ ജനവിധി തേടും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എംവിഗോവിന്ദന്‍ മാസ്റ്റര്‍ തളിപറമ്പിലും, കെ രാധാകൃഷ്ണന്‍ ചേലക്കരയിലും,കെ എന്‍ ബാലഗോപാല്‍ കൊട്ടരക്കരയിലും പി രാജീവ് കളമശേരിയിലും, സ്ഥാനാര്‍ത്ഥികളാവും. ഉദുമയില്‍ മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ നിവിലെ എംഎംഎല്‍ എം രാജഗോപാല്‍, പയ്യന്നൂര്‍ ജില്ലാ സെക്രട്ടരിയേറ്റ് അംഗം ടിഐ മധുസൂധനനന്‍, അഴീക്കോട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുന്‍ അധ്യക്ഷന്‍ കെ വി സുമേഷ്, കല്യാശേരിയില്‍ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടരി എം വിജിന്‍, പേരാവൂരില്‍ സിപിഐഎം ഏരിയാസെക്രട്ടറി സക്കീര്‍ ഹുസൈന്‍ , തലശേരിയില്‍ നിലവിലത്തെ എംഎല്‍എ എ എന്‍ ഷംസീര്‍ എന്നീവര്‍ ജനവിധി തേടും. മാനന്തവാടിയില്‍ നിലവിലെ എംഎല്‍എ ഒ ആര്‍ കേളു, സുല്‍ത്താന്‍ ബത്തേരിയില്‍ മുന്‍ കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍, എന്നീവര്‍ മല്‍സരിക്കും. ബാലുശേരിയില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവും മത്സരിക്കും.

Loading...