അരുവിക്കരയിലെ തോല്‍വി: അച്യുതാനന്ദന്റെ നാക്കും കാരണമെന്ന് സി.പി.എം.

കൊച്ചി: കനത്ത തകർച്ചയിൽ ഇടറി സി.പി.എം. അരുവിക്കരയിൽ തോൽവിക്ക കാരണം വി.എസ് അച്യുതാന്ദന്റെ നാവു പിഴച്ചതുകൂടിയാണെന്ന് സി.പി.എം വിലയിരുത്തൽ. വി.എസ് പല തിരഞ്ഞെടുപ്പിലും പാർട്ടിയുടെ തന്ത്രങ്ങൾ മറന്നു പ്രവർത്തിക്കുകയും വോട്ടുബാന്ധുകൾക്കെതിരെ അക്രമണം നടത്തുകയും ചെയ്യുമെന്നു സി.പി.എം നേതൃത്വം വിലയിരുത്തുന്നു. ഹൈന്ദവ വോട്ടുകൾ കൂട്ടമായി പോകാനും , പാർട്ടിയേ കുറെയേറെ അനുഭാവികൾ തള്ളിപ്പറയാനും കാരണം വിഭാഗീയതയാണ്‌. അടിത്തറമുതൽ പാകിയ വിഭാഗീയതയുടേയും, പാട്ടിയുടെ സഘശേഷിയുടെ തകർച്ചയുടേയും ഉത്തരവാദി വി.എസ്.ആണെന്നു കേന്ദ്രകമ്മിറ്റിയിലെ കേരള നേതാക്കൾ വിലയിരുത്തുന്നു.

ചെറിയ തോൽ വിയാണേൽ വി.എസിനെ മാത്രം കുറ്റപ്പെടുത്താമായിരുന്നു. എന്നാൽ ഇപ്പോഴാകട്ടെ കനത്ത തോൽ വിയായതിനാൽ അതിന്റെ ഒരു ഭാഗമാത്രം വി.എസിന്റെ തലയിലിടുകയാണ്‌ പാർട്ടി നേതൃത്വം.

അരുവിക്കരയിൽ വി.എം.സുധീരനും, എ.കെ ആന്റണിക്കും എതിരേ നടത്തിയ വി.എസിന്റെ പരാമർശം അതിരുകടന്നതായിപോയി. ഈ നേതാക്കളെ കേരള സമൂഹത്തിൽ അപമാനിക്കുകയും, ഇറച്ചിവെറ്റ്ടുകാരായി ചിത്രീകരിക്കുകയും ചെയ്തത് പാർട്ട്ക്ക അടിയായതായി വിലയിരുത്തുന്നു. വി.എസിന്റെ ഇറച്ചിവെട്ടു പ്രയോഗം മൂലം കണ്ണൂരിലേ രാഷ്ട്രീയകൊലപാതകങ്ങൾ, ടി.പി വധം അടക്കം വീണ്ടും അരുവിക്കരയിൽ ചർച്ചചെയ്യപ്പെട്ടതായി cഇ.പി.എം വിലയിരുത്തുന്നു.

Top