പാർട്ടി പ്രവർത്തകയ്ക്ക് പോലും രക്ഷയില്ല; യുവതിയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട തിരുവല്ലയിൽ പാർട്ടി പ്രവർത്തകയുടെ നഗ്‌ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും ഡിവൈഎഫ്‌ഐ നേതാവിനെതിരെയും കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിതാ പ്രവർത്തകയുടെ പരാതിയിൽ കേസെടുത്തത്. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്.

യുവതിയെ കാറിൽ കയറ്റി അവരെ മയക്കിക്കിടത്തി നഗ്ന ദൃശ്യങ്ങൾ പകർത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാൻ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും യുവതി പരാതി നൽകി.പീഡനം, നഗ്‌ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ, എന്നീ വകുപ്പുകളാണ് ഒന്നും രണ്ടും പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേർക്കെതിരെ കേസ് എടുത്തത്.

Loading...

സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ ഡി എൻ എ പരിശോധനയിൽ ആൾമാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു. ഇതേ തുടർന്ന് തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറിയായിരുന്ന സജിമോനെ പാർട്ടി തരംതാഴ്ത്തിയിരുന്നു.