സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പ്രതിനിധികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സി പി ഐ എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പ്രതിനിധികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐ ബി സതീഷ് എം എൽ എ, ജില്ലാ കമ്മിറ്റിയംഗം ഇ ജി മോഹനൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇ ജി മോഹനൻ സമ്മേളനം തുടങ്ങും മുമ്പേ കൊവിഡ് രോഗ ബാധിതനായിരുന്നെന്നാണ് പാർട്ടി നേതൃത്വം നൽകിയ വിശദീകരണം.

ഇന്ന് ഉച്ചയോടെയാണ് ഐ ബി സതീഷ് എം എൽ എയുടെ പരിശോധനാ ഫലം പുറത്തുവന്നത്. ഇന്നലെ നടന്ന സമ്മേളനത്തിലാണ് മറ്റ് പ്രതിനിധികൾക്കൊപ്പം സതീഷും പങ്കെടുത്തത്. വേദിയിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധിപേർ അദ്ദേഹവുമായി ഇടപഴകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Loading...