അരുവിക്കരയിൽ എന്തുപറ്റി എന്ന് പി.ബി. മറുപടി നല്കാതെ കേരള നേതാക്കൾ.

ദില്ലി: തിങ്കളാഴ്ച്ച തുടങ്ങിയ സി.പി.എം പോളിറ്റ്ബ്യൂറോ യിൽ ആദ്യം ചർച്ചക്കെടുത്തത് അരുവിക്കരയിലെ തിരിച്ചടി. അവിടെ നല്ലൊരു മൽസരം പോലും സി.പി.എമ്മിനു കാഴ്ച്ചവയ്ക്കാൻ എന്തുകൊണ്ടാണ്‌ സാധിക്കാതെ പോയത്. രണ്ടാം സ്ഥാനം നിലനിർത്താൻ പോലും ക്ലേശിക്കേണ്ടിവന്നു. തുടരെയുള്ള പരാജയം കേരളത്തിൽ അപകടകരമായ സൂചനകൾ ഉണ്ടാക്കുന്നു. ആമുഖമായി സംസാരിച്ച സിക്രട്ടറി യച്ചൂരി വ്യക്തമാക്കി. എന്നാൽ കേരള നേതാക്കൾ കൃത്യമായ മറുപടി നല്കിയിട്ടില്ല. ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും ആണ് യുഡിഎഫിനെ വിജയിപ്പിച്ചത് എന്നായിരുന്നു കേരളഘടകത്തിന്റെ മറുപടി.
കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സമരങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗം ആണ് ഇന്ന് തുടങ്ങിയത്. എന്നാല്‍ ആദ്യദിവസം തന്നെ തോല്‍വി ചര്‍ച്ചാവിഷയമായി. പ്രാഥമിക അവലോകനം ആണ് നടന്നത്. യോഗം നാളെയുംതുടരും. വി.എസ്സും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്ത് ഒന്നുമുതല്‍ 14 വരെ രാജ്യവ്യാപകമായി കേന്ദ്രവിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ കേന്ദ്രക്കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഒരുക്കങ്ങള്‍ പി.ബി. ചര്‍ച്ച ചെയ്യും.

Loading...