പോക്‌സോ കേസില്‍ സി പി എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സി പി എം പ്ലായംപള്ളം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. തേനാരി പ്ലായപള്ളം സ്വദേശി എം സുനിലാണ്(25) അറസ്റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി.

സുനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി പി എം എലപ്പുള്ളി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അറിയിച്ചു. പ്രതിയെ റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി കേസ് ചിറ്റൂര്‍ സ്റ്റേഷനിലേക്കു കൈമാറിയിട്ടുണ്ടെന്ന് കസബ ഇന്‍സ്‌പെക്ടര്‍ എന്‍ എസ് രാജീവ് അറിയിച്ചു.

Loading...

പെണ്‍കുട്ടിയെ വശീകരിച്ച്‌ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. ഒരാഴ്ച മുന്‍പാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്.