വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് മണല്‍ കടത്ത്; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പരാതി

കുളത്തൂര്‍: വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് മണല്‍ കടത്തിയെന്നാരോപണം. സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സിപിഐഎം കുളത്തൂര്‍ കോലത്തുകര ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിനെതിരെയാണ് കേസ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പാസ്സില്ലാതെ എംസാന്റ് കടത്തിയ ടിപ്പര്‍ പിടികൂടിയത്. തുമ്പ പൊലീസ് സ്റ്റേഷന് മുന്നില്‍ വെച്ചാണ് ടിപ്പര്‍ കൂടിയത്.

വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും അനിൽകുമാർ അവ ഹാജരാക്കിയില്ല. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിൽ തെരഞ്ഞപ്പോഴാണ് വ്യാജ നമ്പരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പ്രശാന്ത് നഗർ സ്വദേശിയായ ഹരിശങ്കറിന്റെ ബുള്ളറ്റിന്റെ നമ്പര്‍ ആയിരുന്നു ടിപ്പറിൽ ഉപയോഗിച്ചിരുന്നത്.

Loading...

എന്നാൽ സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. ഭരണ സ്വാധീനം ഉപയോഗിച്ച് അനിൽകുമാർ സംഭവം ഒതുക്കി തീർക്കാൻ ശ്രമിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതിനിടെ സ്റ്റേഷൻ വളപ്പിലായിരുന്ന ടിപ്പർ ലോറി അവിടെ നിന്നും കടത്താൻ ശ്രമിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു.സംഭവം വിവാദമായതോടെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ തുമ്പ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ട്.

kl 22 n 5791 എന്ന നമ്പര്‍ പ്രശാന്ത് നഗര്‍ സ്വദേശി ഹരിശങ്കറിന്റെ ബൈക്കിന്റേതാണ്. ടിപ്പറിന്റെ യഥാര്‍ത്ഥ നമ്പര്‍ kl 22 n 5602 pw. തട്ടിപ്പ് പുറത്തായതോടെ ഉടമയായ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. അതേസമയം കേസൊതുക്കി തീര്‍ക്കാന്‍ ഉന്നത നേതാക്കള്‍ ഇടപെടുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നുണ്ട്.