ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് വീക്കം ചെയ്യുവാന്‍ സിപിഎം. ഇത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സമിതിയില്‍ ഉണ്ടാകും. പിണറായി വിജയന്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടറിയേറ്റില്‍ വിശദീകരിച്ചു. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

എല്‍ഡിഎഫില്‍ തന്നെ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുവാന്‍ ആവശ്യം ഉയര്‍ന്നതോടെ ഇത് സംബന്ധിച്ച നിയമനിര്‍മ്മാണത്തില്‍ ശ്രദ്ധചെലുത്തുവനാണ് സിപിഎം തീരുമാനം. ഇക്കാര്യത്തില്‍ നിയമ സഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണമോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളില്‍ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ എല്‍ഡിഎഫ് വിശദമായി ചര്‍ച്ച ചെയ്യും.

Loading...

സംസ്ഥാന സമിതിയുടെ തീരുമാനം അനുസരിച്ചാകും നിയമ നിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സിപിഎം പറയുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിദങ്ങള്‍ അവസാനിപ്പിക്കുവാനും സിപിഎം തീരുമാനിച്ചു.