കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീടിന് നേരെ ആക്രമണം; നാടൻ ബോംബെറിഞ്ഞു,സംഭവം കഴക്കൂട്ടത്ത്

തിരുവനന്തപുരം: സിപിഐഎം നേതാവിന്റെ വീടിന് നേരെ ആക്രമണം.തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാടൻ ബോംബെറിഞ്ഞു, വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർക്കുകയും ചെയ്തു. ആക്രമണ ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുറത്ത് വരുന്ന പ്രാഥമിക നിഗമനം. മൂന്നംഗ സംഘമാണ് നെഹ്റും ജംഗ്ഷനിൽ ബോംബ് എറിഞ്ഞത്. ലഹരിമാഫിയാ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ച പ്രദേശത്ത് ഒരാൾക്ക് വെട്ടേറ്റിരുന്നു. ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. തുമ്പ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.